ആളുമാറി എടിഎം കാര്‍ഡ് നല്‍കി; കരൂര്‍ വൈശ്യ ബാങ്കിന് 19 ലക്ഷം രൂപ പിഴ

നാട്ടിലില്ലാത്ത സത്താറിന്റെ പേരില്‍ അനന്തരവനായ നെയ്മത്തുള്ള ഹുസൈനി എടിഎം കാര്‍ഡിന് അപേക്ഷിച്ചു. സത്താറിന്റെ അക്കൗണ്ട് നമ്പറും വിവരങ്ങളും നല്‍കിയാണ് എടിഎം കാര്‍ഡിന് അപേക്ഷിച്ചത്.  അക്കൗണ്ട് നമ്പര്‍ ശര
ആളുമാറി എടിഎം കാര്‍ഡ് നല്‍കി; കരൂര്‍ വൈശ്യ ബാങ്കിന് 19 ലക്ഷം രൂപ പിഴ

ഹൈദരാബാദ്: ആളുമാറി എടിഎം കാര്‍ഡ് നല്‍കിയത് കാരണം യഥാര്‍ത്ഥ ഉടമയ്ക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് 19 ലക്ഷം രൂപ കരൂര്‍ വൈശ്യ ബാങ്ക് നഷ്ടപരിഹാരമായി നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ വിധി. ഹൈദരാബാദ് സ്വദേശിയായ സയീദ് അബ്ദുള്‍ സത്താറിന്റെ പരാതിയിലാണ് നടപടി. 

യുഎസില്‍ ജോലി ചെയ്യുന്ന സത്താര്‍, തന്റെയും സഹോദരിയുടെയും പേരില്‍ കരൂര്‍ വൈശ്യ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുറന്നിരുന്നു. മാസങ്ങള്‍ക്ക് ശേഷം ബാലന്‍സ് 52 രൂപയെന്ന് ബാങ്കില്‍ നിന്നും മെസേജ് വന്നതോടെയാണ് സത്താര്‍ ബാങ്കുമായി ബന്ധപ്പെട്ടത്. തുടര്‍ന്നാണ് വന്‍ സാമ്പത്തിക തട്ടിപ്പ് പുറത്ത് വരുന്നത്. നാട്ടിലില്ലാത്ത സത്താറിന്റെ പേരില്‍ അനന്തരവനായ നെയ്മത്തുള്ള ഹുസൈനി എടിഎം കാര്‍ഡിന് അപേക്ഷിച്ചു. സത്താറിന്റെ അക്കൗണ്ട് നമ്പറും വിവരങ്ങളും നല്‍കിയാണ് എടിഎം കാര്‍ഡിന് അപേക്ഷിച്ചത്. 

അക്കൗണ്ട് നമ്പര്‍ ശരിയാണോയെന്ന് പരിശോധിക്കുക പോലും ചെയ്യാതെ ബാങ്ക് എടിഎം കാര്‍ഡ് ഹുസൈനിയുടെ പേരില്‍ നല്‍കുകയും ചെയ്തു. ഇതോടെയാണ് സത്താര്‍ ജോയിന്റ് അക്കൗണ്ടിലേക്കിട്ട 21 ലക്ഷം രൂപ ഹുസൈനി പല തവണയായി തട്ടിയെടുത്തത്. 

ബാങ്കിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ പിഴവുണ്ടായതിന്റെ ഫലമാണിതെന്നും സത്താറിന്റെ 21 ലക്ഷം രൂപ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിന് പുറമേ 19 ലക്ഷം രൂപ നഷ്ടപരിഹാരമായും നല്‍കണമെന്നാണ് കമ്മീഷന്‍ വിധിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com