കൊച്ചി : ഇന്ധന വിലയില്‍ നേരിയ കുറവ്. രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലയില്‍ നേരിയ വ്യത്യാസം ഉണ്ടാകുന്നത്. പെട്രോള്‍ ലിറ്ററിന് അഞ്ച് പൈസയും ഡീസല്‍ ലിറ്ററിന് ആറ് പൈസയുമാണ് ഇന്ന് കുറഞ്ഞത്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 72.30 രൂപയാണ്. ഡീസല്‍ വില 69 രൂപ 23 പൈസയും. തിരുവനന്തപുരത്ത് പെട്രോള്‍ വില 73.59 രൂപയാണ്. ഡീസല്‍ വില 70.57 ഉം. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 72.62 ഉം, 69.56 രൂപയുമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ