സംസ്ഥാനത്ത് വീണ്ടും സിമെന്റ് വില വര്‍ധന; ഇന്നു മുതല്‍ 25 രൂപ കൂടും

സംസ്ഥാനത്ത് വീണ്ടും സിമെന്റ് വില വര്‍ധന; ഇന്നു മുതല്‍ 25 രൂപ കൂടും
സംസ്ഥാനത്ത് വീണ്ടും സിമെന്റ് വില വര്‍ധന; ഇന്നു മുതല്‍ 25 രൂപ കൂടും

കൊച്ചി: രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് വീണ്ടും സിമെന്റിന് വില കൂട്ടുന്നു. ഇന്നു മുതല്‍ ബാഗിന് 25  രൂപ വര്‍ധിപ്പിക്കാനാണ് കമ്പനികളുടെ നീക്കം. ഇതുമായി ബന്ധപ്പെട്ട സന്ദേശം കമ്പനികള്‍ വ്യാപാരികള്‍ക്കു നല്‍കി. 

ഫെബ്രുവരി ഒന്നു മുതല്‍ ഒരു ബാഗ് സിമന്റിന് 50 രൂപ വില രകൂട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുപത്തിയഞ്ചു രൂപ വര്‍ധിപ്പിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ സിമന്റ് വിലയില്‍ 75 രൂപയുടെ വര്‍ധന വരുന്നത് നിര്‍മാണ മേഖലയ്ക്കു കനത്ത പ്രഹരമാവും.

സിമന്റിന്റെ ജി.എസ്.ടി കുറയ്ക്കുമെന്ന് കരുതി നേരത്തേ 50 രൂപ കൂട്ടിയത് സബ്‌സിഡിയായി വ്യാപാരികള്‍ക്ക് നല്‍കി വരികയായിരുന്നു. ഫെബ്രുവരി ഒന്നു മുതല്‍ ഇത് നിര്‍ത്തലാക്കുകയാണെന്ന അറിയിപ്പാണ് നേരത്തെ വില കൂട്ടിയപ്പോള്‍ കമ്പനികള്‍ അറിയിച്ചത്. 

സിമന്റ് കമ്പനികളുടെ ഉടമകളുടെ കൂട്ടായ്മ ഇടയ്ക്കിടയ്ക്ക് വില കൂട്ടാറുണ്ടെങ്കിലും നിലവിലെ വില വര്‍ദ്ധന തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളെ ഒഴിവാക്കി കേരളത്തിലാണ് ബാധകമാക്കുക. കേരളത്തില്‍ വില കൂട്ടൂന്നത് ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കമ്പനികള്‍ വീണ്ടും വില വര്‍ധനയ്ക്കു നീക്കം നടത്തുന്നത്.

സിമന്റെ് വില വര്‍ധനയില്‍ പ്രതിഷേധിച്ച് 27ന് നിര്‍മാണ മേഖല സ്തംഭിപ്പിച്ച് ബന്ദ് നടത്തുമെന്ന് ഈ മേഖലയിലെ സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com