സംസ്കാരം നശിപ്പിക്കുന്നു; ടിക് ടോക് നിരോധിക്കാനൊരുങ്ങി സർക്കാർ, പ്രധാനമന്ത്രിയുമായി ചർച്ച
By സമകാലികമലയാളം ഡെസ്‌ക് | Published: 13th February 2019 05:20 AM |
Last Updated: 13th February 2019 05:20 AM | A+A A- |

ചെന്നെെ: ജനകീയ സോഷ്യൽ മീഡിയ ആപ്ളിക്കേഷനായ ടിക് ടോക് തമിഴ്നാട് സർക്കാർ നിരോധിക്കാനൊരുങ്ങുന്നു. ടിക്സ ടോക് സമൂഹത്തിൽ യുവതീ യുവാക്കളുടെ സംസ്കാരത്തിന് അപജയം സൃഷ്ടിക്കാൻ കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധിക്കാൻ ഒരുങ്ങുന്നത്. ഇതിനായുളള നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്നാട് ഐടി മന്ത്രി എം. മണികണ്ഠൻ നിയമസഭയെ അറിയിച്ചു.
ടിക് നിരോധനം നടപ്പിലാക്കുന്നതിനായി പ്രധാനമന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. ടിക് ടോക് വീഡിയോകളിൽ അശ്ലീലം കൂടിവരുന്നതായി നേരത്തെ എംഎൽഎ ചൂണ്ടിക്കാട്ടിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഏറെ പ്രചാരം നേടിയ ചെെനീസ് ആപ്ലിക്കേഷനാണ് ടിക് ടോക്. തമാശകൾ, സ്കിറ്റുകൾ, കരോക്കെ വിഡിയോകൾ, പാട്ടുകൾ എന്നിവയൊക്കെയാണ് ടിക് ടോക്കിലൂടെ അപ്ലോഡ് ചെയ്യപ്പെടുന്നത്.