ഉപഭോക്താവിനെ പിഴിയാന്‍ നോക്കേണ്ട; അമിത നിരക്ക് ഈടാക്കിയാല്‍കേബിള്‍ ഓപ്പറേറ്റര്‍ക്കെതിരെ നടപടിയെന്ന് ട്രായ്

പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ബെസ്റ്റ് പ്ലാന്‍ ഉപഭോക്താവ് എടുത്താല്‍ പോലും നിലവില്‍ ഈടാക്കുന്ന ചാര്‍ജിനെക്കാളും കൂടാന്‍ പാടില്ലെന്നാണ് ട്രായ് ഓപ്പറേറ്റര്‍മാക്ക് നല്‍കിയ നിര്‍ദ്ദേശം.
ഉപഭോക്താവിനെ പിഴിയാന്‍ നോക്കേണ്ട; അമിത നിരക്ക് ഈടാക്കിയാല്‍കേബിള്‍ ഓപ്പറേറ്റര്‍ക്കെതിരെ നടപടിയെന്ന് ട്രായ്

ന്യൂഡല്‍ഹി: നിലവില്‍ ഈടാക്കുന്നതിലും ഉയര്‍ന്ന തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ ശ്രമിക്കരുതെന്ന് കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരോട് ട്രായ്. ഓപ്പറേറ്ററുടെ ഭാഗത്ത് നിന്ന് അത്തരം നീക്കമുണ്ടായതായി പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ട്രായ് വ്യക്തമാക്കി. പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ബെസ്റ്റ് പ്ലാന്‍ ഉപഭോക്താവ് എടുത്താല്‍ പോലും നിലവില്‍ ഈടാക്കുന്ന ചാര്‍ജിനെക്കാളും കൂടാന്‍ പാടില്ലെന്നാണ് ട്രായ് ഓപ്പറേറ്റര്‍മാക്ക് നല്‍കിയ നിര്‍ദ്ദേശം.
 
അമിത നിരക്ക് ഈടാക്കാന്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ ശ്രമിക്കുന്നുണ്ടോയെന്ന് നിരീക്ഷണം തുടരുമെന്നും ഉപഭോക്താക്കള്‍ക്ക് അസൗകര്യങ്ങളില്ലാതെ നോക്കേണ്ടതുണ്ടെന്നും ട്രായ് സെക്രട്ടറി എസ് കെ ഗുപ്ത പറഞ്ഞു. ഇഷ്ടമുള്ള ചാനലുകള്‍ തിരഞ്ഞെടുക്കുന്നതിനായി മാര്‍ച്ച് 31 വരെ ഉപഭോക്താക്കള്‍ക്ക് ട്രായ് സമയം നീട്ടി നല്‍കിയിരുന്നു.

ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന 'ബെസ്റ്റ് പ്ലാന്‍'  ഉപഭോക്താവിന്റെ ഉപയോഗത്തിന് പ്രയോജനപ്പെടുന്നതും അതത് പ്രാദേശിക ഭാഷകളെ ഉള്‍ക്കൊള്ളുന്നതുമാവണം എന്ന നിര്‍ദ്ദേശവും ട്രായ് മുന്നോട്ട് വച്ചിട്ടുണ്ട്. ഇങ്ങനെ തിരഞ്ഞെടുക്കുന്ന ബെസ്റ്റ് ബ്ലാന്‍ ആക്ടിവേറ്റ് ചെയ്ത് 72 മണിക്കൂറിനുള്ളില്‍ ഉപഭോക്താവിന് ലഭിച്ച് തുടങ്ങും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com