സംസ്കാരം നശിപ്പിക്കുന്നു; ടിക് ടോക് നിരോധിക്കാനൊരുങ്ങി സർക്കാർ, പ്രധാനമന്ത്രിയുമായി ചർച്ച

ജനകീയ സോഷ്യൽ മീഡിയ ആപ്ളിക്കേഷനായ ടിക് ടോക് തമിഴ്നാട് സർക്കാർ നിരോധിക്കാനൊരുങ്ങുന്നു
സംസ്കാരം നശിപ്പിക്കുന്നു; ടിക് ടോക് നിരോധിക്കാനൊരുങ്ങി സർക്കാർ, പ്രധാനമന്ത്രിയുമായി ചർച്ച


ചെന്നെെ: ജനകീയ സോഷ്യൽ മീഡിയ ആപ്ളിക്കേഷനായ ടിക് ടോക് തമിഴ്നാട് സർക്കാർ നിരോധിക്കാനൊരുങ്ങുന്നു. ടിക്സ ടോക് സമൂഹത്തിൽ യുവതീ യുവാക്കളുടെ സംസ്കാരത്തിന് അപജയം സൃഷ്ടിക്കാൻ കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധിക്കാൻ ഒരുങ്ങുന്നത്. ഇതിനായുളള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് ഐ​ടി മ​ന്ത്രി എം.​ മ​ണി​ക​ണ്ഠ​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.

 ടിക് നിരോധനം നടപ്പിലാക്കുന്നതിനായി പ്രധാനമന്ത്രിയുമായി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ടിക് ടോക് വീഡിയോകളിൽ അശ്ലീലം കൂടിവരുന്നതായി നേരത്തെ എംഎൽഎ ചൂണ്ടിക്കാട്ടിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഏറെ പ്രചാരം നേടിയ ചെെനീസ് ആപ്ലിക്കേഷനാണ് ടിക് ടോക്. ത​മാ​ശ​ക​ൾ, സ്കി​റ്റു​ക​ൾ, ക​രോ​ക്കെ വി​ഡി​യോ​ക​ൾ,​ പാട്ടുകൾ എന്നിവയൊക്കെയാണ് ടിക് ടോക്കിലൂടെ അപ്ലോഡ് ചെയ്യപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com