ഡബ്മാഷ് അടക്കമുള്ള 16 സൈറ്റുകളിലെ 60 കോടിയോളം അക്കൗണ്ടുകൾ ഹാക്കർമാർ ചോർത്തി

യുവാക്കളുടെ ഇഷ്ട സൈറ്റായ ഡബ്മാഷടക്കമുള്ള 16 സൈറ്റുകളിലെ 60 കോടിയോളം അക്കൗണ്ടുകളിലെ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയതായി റിപ്പോർട്ട്
ഡബ്മാഷ് അടക്കമുള്ള 16 സൈറ്റുകളിലെ 60 കോടിയോളം അക്കൗണ്ടുകൾ ഹാക്കർമാർ ചോർത്തി

ലണ്ടൻ: യുവാക്കളുടെ ഇഷ്ട സൈറ്റായ ഡബ്മാഷടക്കമുള്ള 16 സൈറ്റുകളിലെ 60 കോടിയോളം അക്കൗണ്ടുകളിലെ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയതായി റിപ്പോർട്ട്. ഡബ്മാഷിന് പുറമെ മൈ ഫിറ്റ്നസ് പാൽ, മൈ ഹെറിറ്റേജ്, ഷെയർ ദിസ്, ഹൗട്ട്ലുക്ക്, അനിമോട്ടോ, ഐഎം, എയ്റ്റ്ഫിറ്റ്, വൈറ്റ്പേജസ്, ഫോട്ടോലോ​ഗ്, 500 പിഎക്സ്, അർമർ ​ഗെയിംസ്, ബുക്ക്മേറ്റ്, കോഫി മീറ്റ്സ് ബാ​ഗെൽ, ആർട്സി, ഡേറ്റാ ക്യാമ്പ് തുടങ്ങിയ വെബ്സൈറ്റുകളിൽ നിന്നുള്ള വിവരങ്ങളും ചോർന്നതായി ബ്രിട്ടീഷ് മാധ്യമം ദി രജിസ്റ്റർ റിപ്പോർട്ട് ചെയ്തു. 

അക്കൗണ്ട് ഉടമയുടെ പേര്, ഇ മെയിൽ, പാസ്‌വേഡുകള്‍ എന്നിവയാണ് ചോർന്നത്. ചോർത്തിയ വിവരങ്ങൾ ഹാക്കർമാർ ‍‍ഡ്രീം മാർക്കറ്റ് സൈബർ സൂക്ക് എന്ന പേരിലുള്ള സൈറ്റിൽ 20,000 ഡോളറിന് വിൽപ്പനയ്ക്ക് വച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബിറ്റ്കോയിനിൽ പണം നൽകാനാണ് ഹാക്കർമാർ ആവശ്യപ്പെട്ടിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com