വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ ആളുകളെ ആഡ് ചെയ്യുന്നതില്‍ നിയന്ത്രണം: അതീവ സുരക്ഷയൊരുക്കി വാട്‌സ്ആപ്

ഗ്രൂപ്പുകളിലേയ്ക്ക് ആര്‍ക്ക് വേണമെങ്കിലും ആരേ വേണമെങ്കിലും ആഡ് ചെയ്യാമെന്ന അവസ്ഥയിലാണ് മാറ്റം വരുത്തുന്നത്. 
വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ ആളുകളെ ആഡ് ചെയ്യുന്നതില്‍ നിയന്ത്രണം: അതീവ സുരക്ഷയൊരുക്കി വാട്‌സ്ആപ്

വാട്‌സ്ആപ് മാറ്റത്തിന്റെ പാതയിലാണ്. ഉപഭോക്താക്കള്‍ക്ക് വേണ്ടി കൂടുതല്‍ കൂടുതല്‍ സുരക്ഷിതമായ സംവിധാനങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് കമ്പനി. പുതിയതായി വാട്‌സ്ആപ്പിലെ ഗ്രൂപ്പ് ചാറ്റുകളില്‍ നിയന്ത്രണം കൊണ്ടുവരുന്നതിനാണ് കമ്പനി ഒരുങ്ങുന്നത്. ഗ്രൂപ്പുകളിലേയ്ക്ക് ആര്‍ക്ക് വേണമെങ്കിലും ആരേ വേണമെങ്കിലും ആഡ് ചെയ്യാമെന്ന അവസ്ഥയിലാണ് മാറ്റം വരുത്തുന്നത്. 

വാട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ ഏത് ഗ്രൂപ്പിലേയ്ക്കും ആര്‍ക്കും ആരെയും ആഡ് ചെയ്യാവുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ പുതിയ പരിഷ്‌കാരം നിലവില്‍ വരുന്നതോടെ ഈ സാഹചര്യത്തിന് മാറ്റം വരും. സ്റ്റാറ്റസ് പ്രൈവസി പോലെ തന്നെ ഗ്രൂപ്പുകളിലും പ്രൈവസി ഉറപ്പ് വരുത്തുന്നതാണ് പുതിയ പരിഷ്‌കാരം. 

പ്രൈവസി സെറ്റിങ്ങില്‍ ഇനി മുതല്‍ ഗ്രൂപ്പ് എന്ന ഓപ്ഷനും ഉള്‍പ്പെടുത്തിയാണ് വാട്‌സ്ആപ് മാറ്റത്തിന് ഒരുങ്ങുന്നത്. തുടക്കത്തില്‍ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമാകുക എങ്കിലും പതിയെ എല്ലാവരിലേക്കും എത്തും. 

പ്രൈവസി സെറ്റിങ്‌സ് ഉപയോഗിച്ച് മൂന്ന് തരത്തിലാകും ഇത് നിയന്ത്രിക്കാനാകുക. ഉപഭോക്താവിന്റെ നമ്പറുള്ള ആര്‍ക്കും ആഡ് ചെയ്യാമെന്ന നിലവിലെ സാഹചര്യത്തിന് പുറമെ ഉപഭോക്താവിന്റെ കോണ്‍ഡാക്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് മാത്രം, ആര്‍ക്കും പറ്റില്ല എന്നീ രണ്ട് ഓപ്ഷനുകള്‍ കൂടി വാട്‌സ്ആപ്പ് ഉള്‍പ്പെടുത്തും. 72 മണിക്കൂര്‍ മാത്രമാകും ഒരു ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍ നീണ്ടു നില്‍ക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com