ബാങ്ക് അക്കൗണ്ടിലേക്ക് 6000 രൂപ; സംസ്ഥാനത്തെ കൃഷിഭവനുകളില്‍ അപേക്ഷകരുടെ വന്‍ തിരക്ക്‌

നാല് മാസം കൂടുമ്പോള്‍ 2000 രൂപ വീതമാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ വീഴുക
ബാങ്ക് അക്കൗണ്ടിലേക്ക് 6000 രൂപ; സംസ്ഥാനത്തെ കൃഷിഭവനുകളില്‍ അപേക്ഷകരുടെ വന്‍ തിരക്ക്‌

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഒന്നായ കിസാന്‍ സമ്മാന്‍നിധിക്കായി വന്‍തോതില്‍ അപേക്ഷയെത്തുന്നു. 6000 രൂപ ധനസഹായം കര്‍ഷകര്‍ക്ക് ലഭിക്കുന്ന കിസാന്‍ സമ്മാന്‍നിധിക്കായി നൂറുകണക്കിന് അപേക്ഷകളാണ് ഓരോ കൃഷി ഓഫീസിലും വന്ന് കിടക്കുന്നത്. 

നാല് മാസം കൂടുമ്പോള്‍ 2000 രൂപ വീതമാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ വീഴുക. രണ്ട് ഹെക്ടറില്‍ കവിയാതെ വിസ്തീര്‍ണമുള്ള കൃഷിഭുമിയുള്ള കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. അവധി ദിനമായ ഞായറാഴ്ചയും ഇതിന് വേണ്ട അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി കൃഷി ഓഫീസുകള്‍ തുറന്നിരുന്നു. 

സംസ്ഥാനത്തെ 11 ലക്ഷം കര്‍ഷകര്‍ക്ക് പദ്ധതിയിലൂടെ പണം ലഭിക്കുമെന്നാണ് കണക്ക്. എന്നാല്‍ 11 ലക്ഷത്തില്‍ കൂടുതല്‍ അപേക്ഷകര്‍ സംസ്ഥാനത്ത് ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്. കൃഷി ഭവനുകള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന് നല്‍കുകയും, പിഎം കിസാന്‍ പോര്‍ട്ടലില്‍ കര്‍ഷകരുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുകയും ചെയ്യും. ഈ മാസം 25ടെ പട്ടിക തയ്യാറാക്കണം. എന്നാല്‍ അനര്‍ഹര്‍ ഇതിനുള്ളില്‍ കടന്നു കൂടിയേക്കുമെന്ന മുന്നറിയിപ്പാണ് വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com