സ്വര്‍ണവില കാല്‍ലക്ഷം കടന്നു; പവന് 240 രൂപ വര്‍ധിച്ചു

ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 3145 ആയി സ്വര്‍ണവില
സ്വര്‍ണവില കാല്‍ലക്ഷം കടന്നു; പവന് 240 രൂപ വര്‍ധിച്ചു

കൊച്ചി: റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. പവന് 240 രൂപ വര്‍ധിച്ച് 25160 രൂപയായി. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 3145 ആയി സ്വര്‍ണവില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കൂടിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. 

ഈ മാസത്തിന്റെ തുടക്കത്തില്‍ 24720 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇതാണ് പടിപടിയായി ഉയര്‍ന്ന് 25160 രൂപയില്‍ എത്തിയിരിക്കുന്നത്.ഒരു ഇടയ്ക്ക് വില താഴുന്നുവെങ്കിലും പിന്നീട് ഉയരുകയായിരുന്നു. 

അമേരിക്കയിലെ ഭരണസ്തംഭനം, ബ്രിട്ടനിലെ ബ്രെക്‌സിറ്റ് വിഷയങ്ങള്‍ തുടങ്ങിയവയാണ് സ്വര്‍ണവിലയെ മുഖ്യമായി സ്വാധീനിക്കുന്നത്. എണ്ണവില കൂടുന്നതും, ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. വിവാഹ സീസണും ഉല്‍സവാഘോഷ സീസണും മുന്നോടിയായി വ്യാപാരികള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് ആഭ്യന്തരവിപണിയിലും ഡിമാന്‍ഡ് കൂട്ടിയിട്ടുണ്ട്. 

2012 നവംബറില്‍ ഗ്രാമിന് മൂവായിരത്തി മുപ്പത് രൂപയെത്തിയതായിരുന്നു ഏറെ നാളായുള്ള റെക്കോര്‍ഡ് വില. കഴിഞ്ഞ ജനുവരി 26ന്, ഒറ്റയടിക്ക് ഗ്രാമിന് 50 രൂപ കൂടി മൂവായിരത്തി അന്‍പതായതോടെ സ്വര്‍ണ വിലയില്‍ പുതിയ റെക്കോര്‍ഡ് പിറന്നു. പിന്നീട് പടിപടിയായി ഉയരുകയും ഇടയ്ക്ക് താഴുകയും ചെയ്ത ശേഷമാണ് ഇന്ന് പുതിയ റെക്കോര്‍ഡ് വിലയെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com