ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്: ഇതില്ലാതെ ഇനി കാറുകള്‍ നിരത്തിലിറങ്ങില്ലേ..!!

റോഡപകടങ്ങല്‍ കുറയ്ക്കുന്നതിനായി യുഎന്‍ സമിതിയുടെ തീരുമാന പ്രകാരമാണ് ഈ നീക്കം.
ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്: ഇതില്ലാതെ ഇനി കാറുകള്‍ നിരത്തിലിറങ്ങില്ലേ..!!

വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ് (എഇബി) സംവിധാനം നിര്‍ബന്ധമാക്കാന്‍ യൂറോപ്യന്‍ യൂണിയനും ജപ്പാനുമടക്കം 40 രാജ്യങ്ങള്‍ തയ്യാറെടുക്കുന്നു. റോഡപകടങ്ങല്‍ കുറയ്ക്കുന്നതിനായി യുഎന്‍ സമിതിയുടെ തീരുമാന പ്രകാരമാണ് ഈ നീക്കം. 

കാല്‍നടയാത്രക്കാരോ മറ്റു വാഹനങ്ങളോ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുന്നില്‍പ്പെട്ടാല്‍ ഡ്രൈവര്‍ക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ കാര്‍ സ്വയം അപകടം തിരിച്ചറിഞ്ഞ് വാഹനം ബ്രേക്കിട്ട് നിര്‍ത്തുന്ന സംവിധാനമാണ് ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്. 

വാഹനത്തിലെ റഡാര്‍, സെന്‍സര്‍, ക്യാമറ എന്നിവ വഴിയാണ് മുന്‍പിലുള്ള കാല്‍നടയാത്രക്കാരോ മറ്റു വാഹനങ്ങളോ തമ്മിലുള്ള അകലം എഇബി തിരിച്ചറിയുന്നത്. ഇതുവഴി പെട്ടെന്ന് സംഭവിക്കുന്ന ഏതൊരു അപകടവും ഇല്ലാതാക്കാന്‍ സാധിക്കും. എന്നാല്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കുമ്പോള്‍ മാത്രമേ ഈ സംവിധാനം പ്രവര്‍ത്തിക്കുകയുള്ളൂ എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്.  

അതേസമയം യുഎന്‍ സമിതിയില്‍ അംഗങ്ങളാണെങ്കിലും ഇന്ത്യ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഈ സംവിധാനം നടപ്പിലാക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com