സ്വര്‍ണവിലയിൽ കുറവ് ; പവന് 120 രൂപ കുറഞ്ഞു, ​ഗ്രാമിന് 3130 രൂപ

ഇതോടെ പവന് 25,040 രൂപയായി. ​ഗ്രാമിന് 3130 രൂപയാണ് നിലവിലെ വില.
സ്വര്‍ണവിലയിൽ കുറവ് ; പവന് 120 രൂപ കുറഞ്ഞു, ​ഗ്രാമിന് 3130 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് 120 രൂപയാണ് ഇന്ന് രാവിലെ കുറഞ്ഞത്. ഇതോടെ പവന് 25,040 രൂപയായി. ​ഗ്രാമിന് 3130 രൂപയാണ് നിലവിലെ വില. ഇന്നലെ സ്വർണവില സർവകാല റെക്കോർഡായ കാൽലക്ഷം രൂപ പിന്നിട്ടിരുന്നു.

 ആ​ഗോള വിപണിയിലുണ്ടായ വിലയിടിവാണ് വിലക്കുറവിന് കാരണമായത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ  ആവശ്യകത വർധിച്ചതോടെയാണ് ഇന്ത്യൻ വിപണിയിൽ സ്വർണം നേട്ടം കൊയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com