'ഇടത്തരക്കാര്‍ക്ക് സന്തോഷ വാര്‍ത്ത'; ചെലവുകുറഞ്ഞ ഭവനനിര്‍മ്മാണത്തിന് ജിഎസ്ടി നിരക്ക് വെട്ടിക്കുറച്ചു, പരിധിയില്‍ വരിക 45 ലക്ഷം രൂപയില്‍ താഴെയുളളവ 

ചെലവു കുറഞ്ഞ ഭവനനിര്‍മ്മാണത്തിനുളള ജിഎസ്ടി നിരക്ക് ഒരു ശതമാനമാക്കി കുറയ്ക്കാനാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചത്
'ഇടത്തരക്കാര്‍ക്ക് സന്തോഷ വാര്‍ത്ത'; ചെലവുകുറഞ്ഞ ഭവനനിര്‍മ്മാണത്തിന് ജിഎസ്ടി നിരക്ക് വെട്ടിക്കുറച്ചു, പരിധിയില്‍ വരിക 45 ലക്ഷം രൂപയില്‍ താഴെയുളളവ 

ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ജിഎസ്ടി കൗണ്‍സില്‍ യോഗം. നിര്‍മ്മാണത്തിലിരിക്കുന്ന ചെലവുകുറഞ്ഞ വീടുകള്‍ക്കും ഫ്‌ലാറ്റുകള്‍ക്കും ജിഎസ്ടി നിരക്ക് കുറച്ചു. ചെലവു കുറഞ്ഞ ഭവനനിര്‍മ്മാണത്തിനുളള ജിഎസ്ടി നിരക്ക് ഒരു ശതമാനമാക്കി കുറയ്ക്കാനാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചത്. പുതിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

നിര്‍മ്മാണത്തിലുളള 45 ലക്ഷം രൂപയില്‍ താഴെയുളള ഭവനങ്ങളാണ് ചെലവുകുറഞ്ഞ വീടുകളുടെ ഗണത്തില്‍ ഉള്‍പ്പെടുക. നേരത്തെ ഇത്തരം വീടുകള്‍ക്ക് എട്ടുശതമാനം ജിഎസ്ടിയാണ് ഈടാക്കിയിരുന്നത്. ഇതാണ് ഒരു ശതമാനമാക്കി വെട്ടിക്കുറച്ചത്. ബംഗലൂരു,ന്യൂഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നി മെട്രോ നഗരങ്ങളില്‍ 60 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുളള വീടുകളാണ് ഇതിന്റെ പരിധിയില്‍ വരുക. മെട്രോ ഇതര നഗരങ്ങളില്‍ ഇത് 90 ചതുരശ്രമീറ്റര്‍ വരെയാക്കി ഇളവ് അനുവദിച്ചു. ഇതോടെ  ഇടത്തരക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ വീടുനിര്‍മ്മിയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍.

ഭവനനിര്‍മ്മാണത്തിലുളള 45 ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവുവരുന്ന വീടുകള്‍ക്ക് ജിഎസ്ടി നിരക്ക് അഞ്ചുശതമാനമാക്കിയും കുറച്ചു. നേരത്തെ ഇത് 12 ശതമാനമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com