ഇന്ധന വില കുതിക്കുന്നു ; പെട്രോള്‍ വില 74 ലേക്ക്

ഇന്ധനവിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് ഇന്ന് ഒമ്പത് പൈസയും ഡീസലിന് 13 പൈസയും ഇന്ന് കൂടി
ഇന്ധന വില കുതിക്കുന്നു ; പെട്രോള്‍ വില 74 ലേക്ക്

കൊച്ചി : ഇന്ധനവിലയില്‍ നേരിയ വര്‍ധന. പെട്രോള്‍ ലിറ്ററിന് ഇന്ന് ഒമ്പത് പൈസയും ഡീസലിന് 13 പൈസയും ഇന്ന് കൂടി. പെട്രോളിനും ഡീസലിനും ഇന്നലെ യഥാക്രമം 22 പൈസയും 25 പൈസയും വീതം കൂടിയിരുന്നു.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 73 രൂപ 66 പൈസയാണ്. ഡീസല്‍ വില 70.59 ആയി ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 74.97 രൂപ, 71.95 രൂപ എന്നിങ്ങനെയാണ്. കോഴിക്കോട് പെട്രോള്‍ വില 73.98 ആയി ഉയര്‍ന്നു. ഡീസല്‍ വില 70.92 രൂപയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com