സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇനി ഗൃഹോപകരണങ്ങളും ;സംസ്ഥാനതല ഉദ്ഘാടനം ഇന്ന് 

സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇനി ഗൃഹോപകരണങ്ങളും ;സംസ്ഥാനതല ഉദ്ഘാടനം ഇന്ന് 
സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇനി ഗൃഹോപകരണങ്ങളും ;സംസ്ഥാനതല ഉദ്ഘാടനം ഇന്ന് 

തിരുവനന്തപുരം:  കൂടുതല്‍ ഉപഭോക്താക്കളെ സപ്ലൈകോയിലേക്ക് ആകര്‍ഷിക്കുന്നതിനും ഗൃഹോപകരണ വിപണിയിലെ ചൂഷണം അവസാനിപ്പിക്കുന്നതിനും  സപ്ലൈകോ വിപണിയില്‍ ഇടപെടുന്നു. തിരഞ്ഞെടുക്കപ്പെട്ട 10 വില്‍പ്പനശാലകളിലൂടെയാണ് ആദ്യപടിയായി വിപണനം.  

കോട്ടയം, തിരുവനന്തപുരം, കരുനാഗപ്പള്ളി, എറണാകുളം എന്നീ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും, കൊട്ടാരക്കര, പുത്തനമ്പലം, മാള, ചാലക്കുടി, എടക്കര എന്നീ സൂപ്പര്‍ മാര്‍ക്കറ്റുകളിലും, തൃശൂര്‍ പീപ്പിള്‍സ് ബസാറിലുമാണ് ഗൃഹോപകരണ വിപണനം തുടങ്ങുന്നത്.  

ഗൃഹോപകരണ വിപണനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഭക്ഷ്യപൊതുവിതരണമന്ത്രി പി.തിലോത്തമന്‍ നിര്‍വ്വഹിക്കും.  തല്‍സമയം തന്നെ വീഡിയോ കോണ്‍ഫറന്‍സിലൂടെ മറ്റു വില്‍പ്പനശാലകളുടെയും വിപണനോദ്ഘാടനം നടക്കും. സ്ഥലം എം.എല്‍.എ.മാര്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും.  

പ്രമുഖകമ്പനികളുടെ  മിക്‌സി,  പ്രെഷര്‍ കുക്കര്‍,  സീലിംഗ് ഫാന്‍, ഗ്യാസ് സ്റ്റൗ, എയര്‍ കൂളര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, തെര്‍മല്‍ ഫഌസ്‌ക്, അയേണ്‍ ബോക്‌സ്, ഡിന്നര്‍ സെറ്റ്, െ്രെഫ പാന്‍,  കാസ്സെറോള്‍, മോപ്പുകള്‍, തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് വിപണനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. എംആര്‍പിയില്‍ നിന്നും 40 ശതമാനം വരെ കുറഞ്ഞ വിലയിലാണ് ഇവയെത്തിക്കുന്നത്. പ്രമുഖ ബ്രാന്റുകളുടെ കൂടുതല്‍ ഗൃഹോപകരണ ഉത്പ്പന്നങ്ങള്‍ അനുയോജ്യമായ മറ്റ് വിപണനശാലകള്‍ കൂടിയും വിപണനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.  

ഉദ്ഘാടനത്തോടനുബന്ധിച്ച് മാര്‍ച്ച് 15 വരെ വില്‍പ്പനശാലകളില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും നറുക്കെടുപ്പ് വഴി ഓരോ വില്‍പ്പനശാലയില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഉപഭോക്താവിന് 1,200 രൂപ വിലമതിക്കുന്ന ഗൃഹോപകരണം സമ്മാനമായി നല്‍കുമെന്നും സപ്‌ളൈകോ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com