24 മണിക്കൂറിനുള്ളില്‍ ഫ്‌ളൈറ്റ് ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യും; ബാഗേജ് കാണാതെയാല്‍ നഷ്ടപരിഹാരം നല്‍കുമെന്നും വ്യോമയാന മന്ത്രാലയം

ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് ഏഴ് ദിവസം മുമ്പെങ്കിലും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് പുതിയ റദ്ദാക്കല്‍ സംവിധാനത്തിന്റെ ഗുണം ലഭിക്കുക. യാത്ര പുറപ്പെടുന്നതിന് തലേ ദിവസം ബുക്ക് ചെയ്തിട്ട് ടിക്കറ്റ് ക്
24 മണിക്കൂറിനുള്ളില്‍ ഫ്‌ളൈറ്റ് ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യും; ബാഗേജ് കാണാതെയാല്‍ നഷ്ടപരിഹാരം നല്‍കുമെന്നും വ്യോമയാന മന്ത്രാലയം


ന്യൂഡല്‍ഹി: വിമാനയാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ മുഴുവന്‍ തുകയും തിരികെ നല്‍കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാനക്കമ്പനികള്‍ക്കായി പുറത്തിറക്കിയ പരിഷ്‌കരിച്ച ചാര്‍ട്ടറിലാണ് ഈ ഭേദഗതി വരുത്തിയത്. വിമാന യാത്രയ്ക്കിടെ ബാഗേജുകള്‍ നഷ്ടപ്പെട്ടാല്‍ എയര്‍ലൈന്‍ അധികൃതരില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങാമെന്നും മന്ത്രാലയം അറിയിച്ചു.

ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് ഏഴ് ദിവസം മുമ്പെങ്കിലും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് പുതിയ റദ്ദാക്കല്‍ സംവിധാനത്തിന്റെ ഗുണം ലഭിക്കുക. യാത്ര പുറപ്പെടുന്നതിന് തലേ ദിവസം ബുക്ക് ചെയ്തിട്ട് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ ചെന്നാല്‍ റീഫണ്ട് ലഭിക്കില്ലെന്ന് സാരം. ബുക്ക് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിലാണ് ടിക്കറ്റ് റദ്ദാക്കാന്‍ ചെല്ലുന്നതെങ്കില്‍ അടിസ്ഥാന യാത്രാ നിരക്കും ഇന്ധന നിരക്കിന്റെ നിശ്ചിത ശതമാനവും അടയ്‌ക്കേണ്ടി വരും. ടാക്‌സ്, യൂസര്‍ ഡവലപ്‌മെന്റ് ഫീ, പാസഞ്ചര്‍ സര്‍വ്വീസ് ഫീ എന്നീയിനങ്ങളില്‍ ടിക്കറ്റിനൊപ്പം ഈടാക്കിയ പണവും തിരികെ ലഭിക്കില്ല. 

അടിയന്തര സാഹചര്യങ്ങളില്‍ ടിക്കറ്റ് റദ്ദക്കേണ്ടി വരുമ്പോള്‍ ഭീമമായ തുക എയര്‍ലൈന്‍ അധികൃതര്‍ വാങ്ങുന്നതായി യാത്രക്കാര്‍ സ്ഥിരമായി പരാതി ഉന്നയിച്ചിരുന്നു. 3000 രൂപ മുതല്‍ 4500 രൂപവരെയാണ് നിലവില്‍ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. 

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പേര് നല്‍കിയതില്‍ തെറ്റ് വന്നാലും 24 മണിക്കൂറിനുള്ളില്‍ ഇനി മുതല്‍ തിരുത്താന്‍ സാധിക്കും. ഇതിനായി പ്രത്യേക പണം അടയ്‌ക്കേണ്ടതില്ലെന്നും മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com