സിനിമാ ടിക്കറ്റുകളടക്കം 23 ഉത്പന്നങ്ങൾക്ക് ഇന്ന് മുതൽ വില കുറയും
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st January 2019 05:34 AM |
Last Updated: 01st January 2019 05:34 AM | A+A A- |

കൊച്ചി: ഡിസംബർ 22ന് ചേർന്ന ജിഎസ്ടി കൗൺസിലിൽ നിരക്ക് കുറച്ച ഉത്പന്നങ്ങൾക്ക് ഇന്ന് മുതൽ വില കുറയും. 23 ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കുമാണ് നികുതി കുറച്ചത്. മിക്ക ഉത്പന്നങ്ങൾക്കും 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായാണ് നിരക്ക് കുറഞ്ഞത്.
സിനിമാ ടിക്കറ്റുകൾ, ടിവികൾ, മോണിറ്റർ സ്ക്രീൻ, പവർ ബാങ്ക്, ശീതീകരിച്ച് സൂക്ഷിച്ച പച്ചക്കറികൾ, റീട്രെഡഡ് ടയറുകൾ, ഡിജിറ്റൽ ക്യാമറ, വീഡിയോ ക്യാമറ, വീഡിയോ ഗെയിം കൺസോൾ എന്നിവ കുറയുന്നവയിൽ ഉൾപ്പെടുന്നു.