ക്ലോണിംഗ്, സ്‌കിമ്മിംഗ് തട്ടിപ്പുകള്‍ തടയുക ലക്ഷ്യം; ഇന്നുമുതല്‍ ഇഎംവി ചിപ്പുകാര്‍ഡുകള്‍ 

എല്ലാ ജില്ല സഹകരണ ബാങ്കുകളുടെയും വായ്പാ പലിശ നിരക്കുകള്‍ ഏകീകരിക്കുന്നു
ക്ലോണിംഗ്, സ്‌കിമ്മിംഗ് തട്ടിപ്പുകള്‍ തടയുക ലക്ഷ്യം; ഇന്നുമുതല്‍ ഇഎംവി ചിപ്പുകാര്‍ഡുകള്‍ 

കൊച്ചി :  മാഗ്നെറ്റിക് സ്‌ട്രൈപ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഡെബിറ്റ് കാര്‍ഡുകള്‍ക്കും ഇന്നുമുതല്‍ സാധുതയില്ല. ഇത്തരം കാര്‍ഡുകള്‍ക്ക് പകരം ചിപ് ആന്റ് പിന്‍ അധിഷ്ഠിതമായ യൂറോപേയ് മാസ്റ്റര്‍ കാര്‍ഡ് വിസ(ഇഎംവി) കാര്‍ഡുകള്‍ക്ക് മാത്രമാണ് സാധുത. റിസര്‍വ് ബാങ്കിന്റെ ഉത്തരവ് പ്രകാരമാണിത്. ക്ലോണിംഗ്, സ്‌കിമ്മിംഗ് തുടങ്ങിയ തട്ടിപ്പുകള്‍ക്കുള്ള സാധ്യത ഒഴിവാക്കുകയാണ് മൈക്രോ പ്രൊസസര്‍ ചിപ്പ് അടങ്ങിയ പുതിയ കാര്‍ഡിന്റെ ലക്ഷ്യം. 

എല്ലാ ജില്ല സഹകരണ ബാങ്കുകളുടെയും വായ്പാ പലിശ നിരക്കുകള്‍ ഏകീകരിക്കുകയാണ്. പുതുതായി എടുക്കുന്ന വായ്പകള്‍ക്കാണ് നിരക്കുമാറ്റം ബാധകമാകുക. അഞ്ചുലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്ക് വിവിധ ജില്ലാ ബാങ്കുകള്‍ 9 ശതമാനം മുതല്‍ 12 ശതമാനം വരെ ഈടാക്കിയിരുന്നു. ഇത് 8.75 ശതമാനമാക്കി ഏകീകരിക്കും. വ്യക്തിഗത വായ്പകള്‍ക്ക് 13 ശതമാനമാകും പലിശ നിരക്ക്. അതേസമയം നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റമില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com