പെട്രോളിലും ഡീസലിലും താഴെ വിമാന ഇന്ധനവില, ലിറ്ററിന് 58 രൂപ; കേന്ദ്രസര്‍ക്കാരിന്റെ ഇരട്ടത്താപ്പ് 

രാജ്യാന്തരവിപണിയുടെ ചുവടുപിടിച്ച് രാജ്യത്ത് വിമാനഇന്ധനത്തിന്റെ വില വെട്ടിക്കുറച്ചു
പെട്രോളിലും ഡീസലിലും താഴെ വിമാന ഇന്ധനവില, ലിറ്ററിന് 58 രൂപ; കേന്ദ്രസര്‍ക്കാരിന്റെ ഇരട്ടത്താപ്പ് 

ന്യൂഡല്‍ഹി: രാജ്യാന്തരവിപണിയുടെ ചുവടുപിടിച്ച് രാജ്യത്ത് വിമാനഇന്ധനത്തിന്റെ വില വെട്ടിക്കുറച്ചു. 14.7 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഇതോടെ പെട്രോള്‍, ഡീസല്‍ എന്നിവയിലും താഴെയായി വിമാനഇന്ധനത്തിന്റെ വില. ഇത് തളര്‍ച്ച നേരിടുന്ന വ്യോമയാനമേഖലയ്ക്ക് ആശ്വാസമാകുമെന്നാണ് കണക്കുകൂട്ടല്‍.

14.7 ശതമാനത്തിന്റെ കുറവോടെ ഒരു കിലോലിറ്റര്‍ വിമാനഇന്ധനത്തിന്റെ വില 58,060 രൂപയായി. ഒറ്റയടിക്ക് 9990 രൂപയുടെ കുറവാണ് പ്രതിഫലിച്ചത്. തുടര്‍ച്ചയായ രണ്ടാംമാസമാണ് വിമാനഇന്ധനവിലയില്‍ കുറവുവരുന്നത്. ഡിസംബര്‍ ഒന്നിന് 8327 രൂപ വെട്ടിക്കുറച്ചിരുന്നു. ഇത് ഒറ്റത്തവണ കുറയ്ക്കുന്ന ഏറ്റവും വലിയ തുകയായാണ് കണക്കാക്കുന്നത്.

നിലവില്‍ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 68 രൂപയാണ് വില. ഡീസലിന് 62 രൂപയും. എന്നാല്‍ വില ക്രമാതീതമായി വെട്ടിക്കുറച്ചതോടെ ഫലത്തില്‍ വിമാനഇന്ധനത്തിന്റെ വില ലിറ്ററിന് 58 രൂപയായി. രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറയുന്നതാണ് വിമാനഇന്ധനത്തിന് അനുകൂലമായത്. അതേസമയം അസംസ്‌കൃത എണ്ണയുടെ വിലയിടിവിന് ആനുപാതികമായി  പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാത്തത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com