കഴിഞ്ഞ വർഷം ബാങ്കുകളിൽ നിന്ന് തട്ടിപ്പുകാർ പോക്കറ്റിലാക്കിയത് 41167.7 കോടി രൂപ

രാജ്യത്തെ ബാങ്കുകളിൽ നിന്ന‌് സാമ്പത്തിക തിരിമറികളിലൂടെ തട്ടിപ്പുകാർ സ്വന്തമാക്കിയ 41167.7 കോടി രൂപ
കഴിഞ്ഞ വർഷം ബാങ്കുകളിൽ നിന്ന് തട്ടിപ്പുകാർ പോക്കറ്റിലാക്കിയത് 41167.7 കോടി രൂപ

ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളിൽ നിന്ന‌് സാമ്പത്തിക തിരിമറികളിലൂടെ തട്ടിപ്പുകാർ സ്വന്തമാക്കിയ 41167.7 കോടി രൂപ. 2017–-18ൽ ചോർത്തിയ കണക്കാണിത്. കഴിഞ്ഞ നാല് വർഷത്തിനിടെ ബാങ്ക‌് തട്ടിപ്പുകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായെന്നും റിസർവ‌് ബാങ്കിന്റെ വർഷാവസാന  റിപ്പോർട്ട‌് വ്യക്തമാക്കുന്നു. 

വജ്ര വ്യാപാരി നീരവ‌് മോദിയും മെഹുൽ ചോക‌്സിയും ചേർന്ന‌് പഞ്ചാബ‌് നാഷണൽ ബാങ്കിൽ നിന്ന‌് 13,000 കോടി തട്ടിച്ചതാണ‌് നഷ‌്ടക്കണക്കിൽ വൻ വർധന ഉണ്ടാക്കിയത‌്. കിട്ടാക്കടം പെരുകുന്നതിനും തട്ടിപ്പുകൾ വഴിയുള്ള നഷ്ടം കാരണമായെന്ന‌് റിപ്പോർട്ട‌് ചൂണ്ടിക്കാട്ടുന്നു.

23,933 കോടി നഷ‌്ടമായ മുൻ വർഷത്തെക്കാൾ 72 ശതമാനമാണ് ഇപ്പോൾ വർധന. ഈ വർഷം 5,917 തട്ടിപ്പ‌് സംഭവങ്ങളും മുൻ വർഷം 5,076 എണ്ണവും നടന്നു. സൈബർ തട്ടിപ്പുകളിലൂടെ കൂടുതൽ പണം നഷ‌്ടപ്പെട്ടതും ഈ വർഷം തന്നെ. 2059 സംഭവങ്ങളിലായി 109.6 കോടിയാണ‌് നഷ‌്ടമായത‌്. മുൻ വർഷം 1,372 സംഭവങ്ങളിൽ നിന്നായി 42.3 കോടിയായിരുന്നു നഷ്ടമെന്നും റിപ്പോർട്ടിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com