വ്യാജ വാര്‍ത്ത കൊടുക്കുന്ന സൈറ്റുകള്‍ക്കും ആപ്പുകള്‍ക്കും പിടിവീഴും; ഐടി ആക്ട് ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

സമൂഹ മാധ്യമരംഗത്തെ അതികായന്‍മാരായ ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഐടി ആക്ടില്‍ ഭേദഗതി വരുത്തുമെന്ന കാര്യം മന്ത്രാലയം പുറത്ത് 
വ്യാജ വാര്‍ത്ത കൊടുക്കുന്ന സൈറ്റുകള്‍ക്കും ആപ്പുകള്‍ക്കും പിടിവീഴും; ഐടി ആക്ട് ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

വ്യാജവാര്‍ത്തകള്‍ നല്‍കുന്ന വെബ്‌സൈറ്റുകള്‍ക്കും കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന ആപ്പുകള്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി ഐടി ആക്ട് ഭേദഗതി ചെയ്യാനാണ് മന്ത്രാലയം തയ്യാറെടുക്കുന്നത്. ഇത്തരം ഉള്ളടക്കങ്ങളുള്ള സൈറ്റുകളും ആപ്പുകളും കണ്ടെത്തുന്ന വേഗത്തില്‍ തന്നെ നീക്കം ചെയ്യാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിത്. 

സമൂഹ മാധ്യമരംഗത്തെ അതികായന്‍മാരായ ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഐടി ആക്ടില്‍ ഭേദഗതി വരുത്തുമെന്ന കാര്യം മന്ത്രാലയം പുറത്ത് വിട്ടത്. വ്യാജവാര്‍ത്തകള്‍ പ്രചരിക്കാതിരിക്കാന്‍ മതിയായ നടപടികള്‍ സമൂഹ മാധ്യമങ്ങള്‍ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം വിലക്കുള്‍പ്പടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. 

വ്യക്തികളുടെ ഡിജിറ്റല്‍ ഇടപാടുകള്‍ പരിശോധിക്കാന്‍ പത്ത് ഏജന്‍സികള്‍ക്ക് അനുവാദം നല്‍കി ഡിസംബര്‍ ആദ്യം കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. വ്യാജവാര്‍ത്തകളെ തുടര്‍ന്ന് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ചതോടെയാണ് വാട്ട്‌സാപ്പ് ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനായതിനാല്‍ സന്ദേശങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുത്താന്‍ സാധിക്കില്ലെന്നായിരുന്നു കമ്പനി നല്‍കിയ മറുപടി. എന്നാല്‍ വ്യാജവാര്‍ത്തകള്‍ തടയുന്നതിന്റെ ഭാഗമായി ഫോര്‍വേഡ് ചെയ്ത് വരുന്ന സന്ദേശങ്ങള്‍ക്ക് മുകളില്‍ അത്തരം ടാഗുകള്‍ നല്‍കുകയും, ഉള്ളടക്കങ്ങളെ കുറ്റമറ്റതാക്കുന്നതിനായി വാട്ട്‌സാപ്പ് പ്രത്യേക സമിതിയെ നിയമിക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com