ഫ്‌ലൈറ്റ് ടിക്കറ്റിന് വെറും 1199 രൂപ: ഫ്‌ലാഷ് സെയില്‍ പ്രഖ്യാപിച്ച് ഗോ എയര്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 03rd January 2019 12:41 PM |
Last Updated: 03rd January 2019 12:41 PM | A+A A- |

ന്യൂഡല്‍ഹി: ഫ്‌ലൈറ്റ് ടിക്കറ്റിന് 1199 രൂപ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് ഗോ എയര്‍ ഫഌഷ് സെയില്‍ പ്രഖ്യാപിച്ചു. ജനുവരി മൂന്നുമുതല്‍ രണ്ടു ദിവസമായിരിക്കും ബുക്കിങ് തിയതി. അഹമ്മദാബാദ്, ബെംഗളുരു, മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ഹൈദരാബാദ്, റാഞ്ചി, ലക്‌നൗ, നാഗ്പുര്‍, പട്‌ന, പുണെ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
ഏറ്റവും കുറഞ്ഞ നിരക്കായ 1199 രൂപയ്ക്ക് ചെന്നൈ പോര്‍ട്ട് ബ്ലയര്‍ യാത്ര നടത്താം. തിയതി 2019 ജൂലായ് എട്ടിനും 2019 സെപ്റ്റംബര്‍ 29നുമിടയ്ക്കാണ്. ഗോ എയറിന്റെ വെബ് സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഓരോ സ്ഥലത്തേയ്ക്കുമുള്ള യാത്രതിയതികളില്‍ വ്യത്യാസമുണ്ട്.
ഡല്‍ഹി- ശ്രീനഗര്‍ 1,299 രൂപ(യാത്ര ചെയ്യേണ്ടത്: ജൂലായ് എട്ടിനും സെപ്റ്റംബര്‍ 29നുമിടയ്ക്ക്), ലക്‌നൗ-ഡല്‍ഹി 1,299 രൂപ(യാത്ര ചെയ്യേണ്ടത് ജൂലായ് എട്ടിനും സെപ്റ്റംബര്‍ ഒന്നിനുമിടയ്ക്ക്), പട്‌ന-കൊല്‍ക്കത്ത 1,299 രൂപ(ജൂലായ് ഒന്നിനും സെപ്റ്റംബര്‍ എട്ടിനുമിടയ്ക്ക്), ഗോവ-ഹൈദരാബാദ് 1,399(ജൂലായ് ഒന്നിനും സെപ്റ്റംബര്‍ 15നുമിടയ്ക്ക്).
മറ്റ് സ്ഥലങ്ങളിലേക്കുള്ള വിശദവിവരങ്ങള്‍ ഗോ എയറിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും. ഫ്‌ളൈ സ്മാര്‍ട്ട്, സേവ് ബിഗ് ഓഫര്‍ പ്രകാരമാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഗോ എയറിനു പിന്നാലെ എയര്‍ ഏഷ്യയും ഓഫര്‍ നല്‍കുന്നുണ്ട്. മുംബൈ-ബെംഗളുരു ദിനംപ്രതി നേരിട്ടുള്ള ഫ്‌ളൈറ്റിന് 1599 രൂപയാണ് നിരക്ക്. 2019 ജനുവരി 15 മുതലാണ് ഓഫര്‍ നിലനില്‍ക്കുക.