ആപ്പിലാകാതെ ശ്രദ്ധിക്കുക; ചില ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ സ്വകാര്യ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന് കൈമാറുന്നതായി റിപ്പോര്‍ട്ട്

ചില ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ഉപയോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന് കൈമാറുന്നതായി പഠന റിപ്പോര്‍ട്ട്
ആപ്പിലാകാതെ ശ്രദ്ധിക്കുക; ചില ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ സ്വകാര്യ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന് കൈമാറുന്നതായി റിപ്പോര്‍ട്ട്

ചില ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ഉപയോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന് കൈമാറുന്നതായി പഠന റിപ്പോര്‍ട്ട്. പ്രൈവസി ഇന്റര്‍നാഷണല്‍ എന്ന സംഘടന 34 ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളില്‍ നടത്തിയ പഠനത്തില്‍ 20 ആപ്പുകളും ഉപയോക്താക്കളുടെ അറിവോ സമ്മതമോ കൂടാതെ വ്യക്തി വിവരങ്ങള്‍ കൈമാറുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

2018 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 34 ആപ്ലിക്കേഷനുകളില്‍ പരിശോധന നടത്തി. ഇതില്‍ 20 ആപ്പുകളും തുറക്കുമ്പോള്‍ മുതല്‍ ഫെയ്‌സ്ബുക്കുമായി ഉപഭോക്തൃ വിവരങ്ങള്‍ പങ്കുവയ്ക്കുന്നു. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന മറ്റ് ആപ്ലിക്കേഷനുകളുടെയും അടിസ്ഥാനത്തില്‍ ആ വ്യക്തിയെക്കുറിച്ച് ഒരു പ്രൊഫൈല്‍ നിര്‍മിക്കുന്നു. 

മതം, ലിംഗഭേദം, ആരോഗ്യം, താത്പര്യങ്ങള്‍, ശീലങ്ങള്‍ എന്നിവ നിര്‍ണയിക്കാന്‍ ഫെയ്‌സ്ബുക്കിന് കഴിയുന്നു. പിരീഡ് ട്രാക്കര്‍ ക്ലു (ആര്‍ത്തവ നിരീക്ഷണം), ഇന്‍ഡീസ് (തൊഴില്‍ തിരയല്‍ ആപ്പ്), മൈ ടോക്കിങ് ടോം (കുട്ടികള്‍ക്കുള്ള ആപ്ലിക്കേഷന്‍) എന്നിവ ഉപയോഗിക്കുന്ന വ്യക്തിയെ യഥാക്രമം സ്ത്രീ, തൊഴിലന്വേഷകന്‍, രക്ഷിതാവ് എന്നിങ്ങനെ വര്‍ഗീകരിച്ച് പരസ്യങ്ങള്‍ തയ്യാറാക്കുന്നു. 

കയാക്, സ്‌കൈ സ്‌കാനര്‍, ട്രൈ അഡൈ്വസര്‍, ഷസാം, സ്‌പോട്ടിഫൈ മുതലായ ആപ്പുകളും ഫെയ്‌സ്ബുക്കിന് വ്യക്തി വിവരങ്ങള്‍ കൈമാറുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com