ഡ്രൈവറും വേണ്ട, ഇന്ധനവും വേണ്ട; പക്ഷേ ഈ ബസ് ഓടും!
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th January 2019 07:15 AM |
Last Updated: 04th January 2019 07:15 AM | A+A A- |
ജലന്ധര്‍: ഡ്രൈവറില്ലാക്കാറുകളെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇന്ധനവും കൂടിയില്ലാതെ എങ്ങനെ വണ്ടിയോടും എന്ന് ചിന്തിക്കാന്‍ സാധിക്കുന്നുണ്ടോ? എന്നാല്‍ അധികം ടെന്‍ഷനടിക്കേണ്ടെന്നാണ് ലൗലി പ്രൊഫഷണല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇവര്‍ വികസിപ്പിച്ചെടുത്ത ഈ സൂപ്പര്‍ ബസ്, സൗരോര്‍ജ്ജത്തിലും ബാറ്ററിയിലുമാണ് പ്രവര്‍ത്തിക്കുന്നത്. ചെലവ് കുറയുമെന്നതാണ് ഈ ബസിന്റെ ഏറ്റവും വലിയ മെച്ചം.
മണിക്കൂറില്‍ 30 കിലോമീറ്റര്‍ ആണ് ബസിന്റെ വേഗത. 30 പേര്‍ക്ക് വരെ യാത്ര ചെയ്യാന്‍ സാധിക്കുന്ന ബസ് നിര്‍മ്മിച്ച് നിരത്തിലിറക്കാന്‍ ആറ് ലക്ഷം രൂപയാണ് ചിലവാകുന്നത്. ജിപിഎസും ബ്ലൂ ടൂത്തുമുപയോഗിച്ചാണ് ബസിനെ നിയന്ത്രിക്കുന്നത്.
ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പ്രദര്‍ശിപ്പിച്ച ബസ് ഈ വര്‍ഷം തന്നെ നിരത്തുകളിലിറക്കാനാണ് പദ്ധതി. എയര്‍പോര്‍ട്ടുകളിലും ഇന്‍ഡോര്‍ യാത്രകള്‍ക്കും ഈ ബസ് ഉപയോഗിക്കാന്‍ സാധിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.