നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നിങ്ങളുടെ കണ്‍ട്രോളില്‍; പുതിയ പദ്ധതിയുമായി മൈക്രോസോഫ്റ്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th January 2019 12:00 PM |
Last Updated: 04th January 2019 12:31 PM | A+A A- |

സ്വകാര്യ വിവരങ്ങള്‍ക്കുമേല്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ പുതിയ പദ്ധതിയുമായി മൈക്രോസോഫ്റ്റ്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ കാണാനും പങ്കുവയ്ക്കാനും നിയന്ത്രിക്കാനുമുള്ള അവസരം ഒരുക്കുന്നതാണ് പുതിയ പദ്ധതി.
ബാലി എന്ന കോഡ് നാമത്തിൽ നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ള പദ്ധതി ഉപഭോക്താക്കള്‍ക്ക് അവരെക്കുറിച്ച് ശേഖരിക്കുന്ന വിവരങ്ങള്‍ നിയന്ത്രിക്കാനുള്ള അധികാരം നല്‍കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു ട്വിറ്റര്‍ ഉപഭോക്താവാണ് ഈ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യം കണ്ടെത്തിയത്. ഉപഭോക്താക്കള്‍ക്ക് അവരുടെ വിവരങ്ങളുടെമേല്‍ നിയന്ത്രണം നല്‍കുന്ന സ്വകാര്യ ഡാറ്റാ ബാങ്ക് എന്നാണ് ബാലിയുടെ പേജില്‍ ഇതേക്കുറിച്ച് നല്‍കിയിരിക്കുന്ന വിവരം. എന്നാല്‍ പുതിയ പദ്ധതി സംബന്ധിച്ച് മൈക്രോസോഫ്റ്റ് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.