റെഡ്മി ഇനി ഷവോമിയുടെ സബ് ബ്രാന്‍ഡ്, ആദ്യം വിപണിയിലെത്തിക്കുന്നത് 48എംപി ക്യാമറയുടെ ഫോണ്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th January 2019 02:23 PM |
Last Updated: 04th January 2019 02:23 PM | A+A A- |
സ്വതന്ത്ര ബ്രാന്‍ഡായി വിപണിയില്‍ നിലയുറപ്പിക്കാന്‍ ഒരുങ്ങി റെഡ്മി. ഷവോമിയുടെ സബ് ബ്രാന്‍ഡായായിരിക്കും ഇനിമുതല്‍ പ്രവര്‍ത്തിക്കുക. റെഡ്മി സ്വതന്ത്രമായി വിപണിയിലെത്തിക്കുന്ന ആദ്യ ഫോണ്‍ 48എംപി ക്യാമറയുള്ളതാണ്.
റെഡ്മി7 അഥവാ റെഡ്മി പ്രോ2 എന്നായിരിക്കും പുതിയ മോഡലിന്റെ പേര് എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 675 പ്രൊസസറാണ് ഫോണിലുള്ളത്. 4000എംഎഎച്ച് ബാറ്ററിയാണ് ഫോണിന്. മൂന്ന് റിയര്‍ ക്യാമറകള്‍ ഉണ്ടാകും.
റെഡ്മിയുടെ പുതിയ ലോഗോ അവതരിപ്പിച്ചുകൊണ്ട് ഷവോമി സിഇഒ കിറിച്ച പോസ്റ്റിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. റെഡ്മി സ്വതന്ത്ര ബ്രാന്‍ഡായി മാറുന്നതിലൂടെ ഇരു ബ്രാന്‍ഡും നേട്ടമുണ്ടാക്കുമെന്നാണ് വിശ്വസിക്കുന്നത്. റെഡ്മി കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള മോഡലുകള്‍ ഉപഭോക്താക്കളിലെത്തിക്കാനും ഇ-കൊമേഴ്‌സ് വിപണിയില്‍ സജീവമാകാനുമാണ് ലക്ഷ്യമിടുന്നത്. ഷവോമി താരതമ്യേന ഉയര്‍ന്ന വിലയിലുള്ള ഫോണുകളായിരിക്കും അവതരിപ്പിക്കുക. റീട്ടെയില്‍ വിപണിയിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്, ഷവോമി സിഇഒ ലേ ജുന്‍ കുറിച്ചു.
ഷവോമിയുടെ രണ്ടാമത്തെ സബ് ബ്രാന്‍ഡാണ് റെഡ്മി. പോക്കോയാണ് ഷവോമിയുടെ ആദ്യ സബ് ബ്രാന്‍ഡ്. ജനുവരി പത്താം തിയതിയോടെ പുതിയ സബ് ബ്രാന്‍ഡിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും.