കരുത്ത് കാട്ടി രൂപ; 36 പൈസ നേട്ടം, ഡോളറിന് 69. 92പൈസ

ഡോളറിനെതിരെ പ്രഭാത വ്യാപാരത്തില്‍ രൂപയ്ക്ക് 36 പൈസയുടെ നേട്ടം. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുത്തനെയിടിഞ്ഞതോടെയാണ് ഡോളറിന്റെ മൂല്യം താഴ്ന്നത്‌. 
കരുത്ത് കാട്ടി രൂപ; 36 പൈസ നേട്ടം, ഡോളറിന് 69. 92പൈസ

മുംബൈ : ഡോളറിനെതിരെ പ്രഭാത വ്യാപാരത്തില്‍ രൂപയ്ക്ക് 36 പൈസയുടെ നേട്ടം. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുത്തനെയിടിഞ്ഞതോടെയാണ് ഡോളറിന്റെ മൂല്യം താഴ്ന്നത്‌. രാവിലെ 69 .92 പൈസയ്ക്കാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഡോളറിനെതിരെ നേടിയ 69.95 എന്ന നേട്ടവും രൂപ ഇന്ന് മറികടന്നു. നിക്ഷേപകര്‍ ഡോളറിനോട് താത്പര്യക്കുറവ് കാണിക്കുന്നതും രൂപയ്ക്ക് സഹായകമായി. സെന്‍സെക്‌സും നിഫ്റ്റിയും പക്ഷേ പുതിയ വര്‍ഷത്തില്‍  ഇതുവരെ കാര്യമായ നേട്ടം ഉണ്ടാക്കിയിട്ടില്ല. 

അസംസ്‌കൃത എണ്ണ വില ബാരലിന് 50 ഡോളറിന് അടുത്താണ് നിലവിലുള്ളത്. ഈ വിലിയിടിവാണ് രൂപയുടെ നേട്ടത്തിന്റെ കാരണമെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എണ്ണവിലയില്‍ സാരമായ വര്‍ധനവ് വരും ദിവസങ്ങളിലും ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com