ഇന്ധനവില താഴേക്ക് ; പെട്രോളിന് 16 പൈസ കുറഞ്ഞു ; ഡീസൽ വില 65ൽ

പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസൽ ലിറ്ററിന് 19 പൈസയുമാണ് ഇന്ന് കുറഞ്ഞത്
ഇന്ധനവില താഴേക്ക് ; പെട്രോളിന് 16 പൈസ കുറഞ്ഞു ; ഡീസൽ വില 65ൽ

കൊ​ച്ചി: ഇന്ധന വിലയിൽ കുറവ്. പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസൽ ലിറ്ററിന് 19 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പെട്രോളിനും ഡീസലിനും 16 പൈസയും 18 പൈസയും വീതം കുറഞ്ഞിരുന്നു. 

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില 70 രൂപ 22 പൈസയാണ്.  ഡിസൽ വില 65 രൂപ 73 പൈസയും. തിരുവനന്തപുരത്ത് പെട്രോളിന് 71.46 രൂപയും ഡീസലിന് 67.01 രൂപയുമാണ്. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 70രൂപ 52 പൈസ, 66 രൂപ 04 പൈസ എന്നിങ്ങനെയാണ്. 

അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ അ​സം​സ്​​കൃ​ത എ​ണ്ണ​വി​ല താ​ഴ്​​ന്ന​താ​ണ്​ വിപണിയിൽ പ്രതിഫലിക്കുന്നത്. ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നി​ന്​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ പെ​ട്രോ​ളി​ന്​ 73.77 രൂ​പ​യും ഡീ​സ​ലി​ന്​ 64.87 രൂ​പ​യു​മാ​യി​രു​ന്നു. പി​ന്നീ​ട്​ ഓരോ ദി​വ​സ​വും വി​ല കൂ​ടി. മേ​യ്​ 31ന്​ ​വി​ല യ​ഥാ​ക്ര​മം 82.58 രൂ​പ​യും ഡീ​സ​ലി​ന്​ 75.18 രൂ​പ​യു​മാ​യി. ജൂ​ൺ ഒ​ന്നി​ന്​ ലി​റ്റ​റി​ന്​ ഒ​രു രൂ​പ വീ​തം സം​സ്​​ഥാ​ന സ​ർ​ക്കാ​ർ നി​കു​തി​യി​ള​വ്​ പ്ര​ഖ്യാ​പി​ച്ചു. ഇ​തു​കൊ​ണ്ടും വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്താ​നാ​യി​ല്ല.

ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ പെ​ട്രോ​ളി​ന്​ 87.12 രൂ​പ​യി​ലും ഡീ​സ​ലി​ന്​ 80.36 രൂ​പ​യി​ലു​മെ​ത്തി സ​ർ​വ​കാ​ല റെ​ക്കോ​ഡ്​ കു​റി​ച്ചു. തു​ട​ർ​ന്ന്, 1.50 രൂ​പ നി​കു​തി​യി​ന​ത്തി​ലും ഒ​രു രൂ​പ എ​ണ്ണ​ക്ക​മ്പ​നി​ക​ളും എ​ന്ന രീ​തി​യി​ൽ ലി​റ്റ​റി​ന്​ 2.50 രൂ​പ വീ​തം കേ​ന്ദ്രം കു​റ​ച്ചു. അ​ടി​ക്ക​ടി വി​ല ഉ​യ​ർ​ന്ന​തോ​ടെ ദി​വ​സ​ങ്ങ​ൾ​ക്ക​കം ഈ ഇളവിന്റെ നേ​ട്ട​വും ന​ഷ്​​ട​പ്പെ​ട്ടു. മാ​ർ​ച്ച്​ ഒ​ന്നി​ന്​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ഡീ​സ​ൽ ലി​റ്റ​റി​ന്​ 67.59 രൂ​പ​യാ​യി​രു​ന്നു. പി​ന്നീ​ട്​ ഇന്ധനവില വൻതോതിൽ ഉയരുകയായിരുന്നു. 

ഒ​ക്​​ടോ​ബ​റി​ൽ അ​സം​സ്​​കൃ​ത എ​ണ്ണ​വി​ല ബാ​ര​ലി​ന്​ 81.03 ഡോ​ള​റാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്​ 53.21 ഡോ​ള​റാ​ണ്. എ​ണ്ണ​വി​ല ഇ​ടി​ഞ്ഞ​ത്​ ഇ​ന്ധ​ന​വി​ല താ​ഴാ​ൻ കാ​ര​ണ​മാ​യി ഇ​പ്പോ​ൾ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും മു​മ്പ്​ എ​ണ്ണ​വി​ല താ​ഴ്​​ന്ന​പ്പോ​ഴൊ​ന്നും ആ​നു​പാ​തി​ക​മാ​യി ഇ​ന്ധ​ന​വി​ല കു​റ​ച്ചി​രു​ന്നി​ല്ല. വ​രാ​നി​രി​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പാ​ണ്​ ഇ​പ്പോ​ഴ​ത്തെ വി​ല​ക്കു​റ​വി​ന്​ പ്ര​ധാ​ന കാ​ര​ണ​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com