ചൊവ്വാഴ്ചയും ബുധനാഴ്ചയും ദേശീയ പണിമുടക്ക്; ബാങ്കിംഗ് മേഖലയെയും ബാധിച്ചേക്കും 

വിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന  48 മണിക്കൂര്‍  ദേശീയ പണിമുടക്കില്‍ ബാങ്ക്,  ഇന്‍ഷുറന്‍സ് ജീവനക്കാര്‍ പങ്കെടുക്കും
ചൊവ്വാഴ്ചയും ബുധനാഴ്ചയും ദേശീയ പണിമുടക്ക്; ബാങ്കിംഗ് മേഖലയെയും ബാധിച്ചേക്കും 

കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന  48 മണിക്കൂര്‍  ദേശീയ പണിമുടക്കില്‍ ബാങ്ക്,  ഇന്‍ഷുറന്‍സ് ജീവനക്കാര്‍ പങ്കെടുക്കും. ട്രേഡ് യൂണിയന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.  

രാജ്യത്തെ കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും കര്‍ഷകജനസാമാന്യത്തോടൊപ്പം നടത്തുന്ന പണിമുടക്കില്‍ ബാങ്ക്, ഇന്‍ഷുറന്‍സ് മേഖലയിലെ  എഐബിഇഎ, എഐഐഇഎ, ജിഐഇഎഐഎ, ബെഫി, ഐഎല്‍ഐസിഇഎഫ് എന്നീ സംഘടനകള്‍ പങ്കുചേരും. ബാങ്ക്, ഇന്‍ഷുറന്‍സ് യൂണിയനുകള്‍ സംയുക്തമായി ഏഴിന് പ്രതിഷേധപ്രകടനങ്ങളും റാലികളും സംഘടിപ്പിക്കും. പണിമുടക്ക് ദിവസങ്ങളില്‍ സംയുക്ത പ്രതിഷേധ റാലികളും നടക്കും.

വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, തൊഴില്‍ നിയമങ്ങള്‍ പാലിക്കുക,  സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, മിനിമം വേതനം 18,000 രൂപയാക്കുക, മിനിമം പെന്‍ഷന്‍ 3000 രൂപയാക്കുക,  പൊതുമേഖലാ ഓഹരി വില്‍പ്പന അവസാനിപ്പിക്കുക, തൊഴില്‍ കരാര്‍വല്‍ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ  ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പൊതുപണിമുടക്ക്. ജനുവരി എട്ട് ,ഒമ്പത് തീയതികളിലാണ് പണിമുടക്കിന് ആഹ്വാനം ചെയതിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com