വാഹന ഇന്‍ഷുറന്‍സ് പ്രീമിയം ഗണ്യമായി കുറച്ചു, അഞ്ഞൂറ് രൂപയോളം കുറയും

വാഹന ഇന്‍ഷുറന്‍സ് പോളിസികളില്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തേണ്ട ഉടമ- ഡ്രൈവര്‍ പ്രീമിയത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ കുറവു വരുത്തി
വാഹന ഇന്‍ഷുറന്‍സ് പ്രീമിയം ഗണ്യമായി കുറച്ചു, അഞ്ഞൂറ് രൂപയോളം കുറയും

കൊച്ചി: വാഹന ഇന്‍ഷുറന്‍സ് പോളിസികളില്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തേണ്ട ഉടമ- ഡ്രൈവര്‍ പ്രീമിയത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ കുറവു വരുത്തി. ഇതോടെ വാഹന ഇന്‍ഷുറന്‍സ് തുകയില്‍ നികുതിയുള്‍പ്പെടെ അഞ്ഞൂറുരൂപയ്ക്കടുത്ത് കുറവുണ്ടാകാം. പ്രീമിയം നിരക്ക് കുറയ്ക്കാനുളള സ്വാതന്ത്ര്യം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വിട്ടുകൊടുത്ത് അടുത്തിടെ ഐആര്‍ഡിഎഐ ഉത്തരവിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കമ്പനികള്‍ പ്രീമിയം കുറയ്ക്കുന്നത്.

ഉടന്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തിലാണ് നിരക്ക് കുറച്ചതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനികളുടെ സോഫ്റ്റ് വെയറില്‍ മാറ്റങ്ങള്‍ വരുന്നതേയുളളൂ. അതിനാല്‍ ഏതാനും ദിവസം കൂടി പഴയനില തുടരും.

ജനുവരി ഒന്നുമുതല്‍ വാഹന ഇന്‍ഷുറന്‍സ് പ്രീമിയവുമായി ബന്ധപ്പെട്ട് ഐആര്‍ഡിഎഐ നടപ്പാക്കിയ പരിഷ്‌ക്കാരങ്ങളുടെ ഭാഗമായാണിത്. പ്രീമിയം തുകയായി 750 രൂപയും 18 ശതമാനം ജിഎസ്ടിയും ഉള്‍പ്പെടുത്തി 855 രൂപയായിരുന്നു 15 ലക്ഷത്തിന്റെ ഉടമ- ഡ്രൈവര്‍ കവറേജിന് ഐആര്‍ഡിഎഐ നിശ്ചയിച്ചിരുന്നത്. സെപ്റ്റംബര്‍ 25മുതല്‍ ഇത് പ്രാബല്യത്തിലുണ്ട്. പ്രീമിയം നിരക്ക് കുറയ്ക്കാനുളള സ്വാതന്ത്ര്യം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വിട്ടുകൊടുത്ത് അടുത്തിടെ ഐആര്‍ഡിഎഐ ഉത്തരവിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കമ്പനികള്‍ പ്രീമിയം കുറയ്ക്കുന്നത്.

 പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളായ യുണൈറ്റഡ് ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യാ അഷുറന്‍സ് എന്നിവ 275 രൂപയാണ് ഓണര്‍ ഡ്രൈവര്‍ കവറേജിന് പ്രീമിയം നിശ്ചയിച്ചിരിക്കുന്നത്. ജിഎസ്ടി ഉള്‍പ്പെടെ 325 രൂപ. പൊതുമേഖലാ കമ്പനികളുടെ ചുവടുപിടിച്ച് സ്വകാര്യകമ്പനികളും നിരക്ക് കുറയ്ക്കുന്നുണ്ട്. വാഹനത്തിന്റെ ആര്‍സി ഉടമ നിര്‍ബന്ധമായി എടുക്കേണ്ട പോളിസിയാണ് ഉടമ- ഡ്രൈവര്‍ കവറേജ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com