ആവശ്യം കഴിഞ്ഞാല്‍ ചുരുട്ടി വെയ്ക്കാം, സ്ഥലപരിമിതിയുടെ പ്രശ്‌നമില്ല; ലോകത്തെ ആദ്യത്തെ റോള്‍ ഔട്ട് ടിവിയുമായി എല്‍ജി 

ഉപയോഗം കഴിഞ്ഞ് ബോക്‌സിലേക്ക് ചുരുട്ടാവുന്ന തരത്തിലുളള ഒഎല്‍ഇഡി ടിവിയാണ് എല്‍ജി പുറത്തിറക്കിയിരിക്കുന്നത്
ആവശ്യം കഴിഞ്ഞാല്‍ ചുരുട്ടി വെയ്ക്കാം, സ്ഥലപരിമിതിയുടെ പ്രശ്‌നമില്ല; ലോകത്തെ ആദ്യത്തെ റോള്‍ ഔട്ട് ടിവിയുമായി എല്‍ജി 

സാങ്കേതികവിദ്യ രംഗത്ത് ഓരോ ദിവസവും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയത് ഇന്ന് പഴയ ഫാഷന്‍ ആയി മാറുന്നത് ഒരു പതിവുകാഴ്ചയായി മാറി കഴിഞ്ഞു. ഇപ്പോള്‍ ഇലക്ട്രോണിക്‌സ് രംഗത്തെ പ്രമുഖ കമ്പനിയായ എല്‍ജി ടിവിയില്‍ പുതിയ പരീക്ഷണം നടത്തിയിരിക്കുകയാണ്.
 
ടിവിയെ ചുരുട്ടാവുന്ന തരത്തിലുളള സാങ്കേതികവിദ്യയാണ് എല്‍ജി പ്രയോഗിച്ചിരിക്കുന്നത്. ഉപയോഗം കഴിഞ്ഞ് ബോക്‌സിലേക്ക് ചുരുട്ടാവുന്ന തരത്തിലുളള ഒഎല്‍ഇഡി ടിവിയാണ് എല്‍ജി പുറത്തിറക്കിയിരിക്കുന്നത്. ലോകത്ത് ഇതാദ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

കഴിഞ്ഞവര്‍ഷ പുതിയ ടിവിയുടെ ആശയം മുന്നോട്ടുവെച്ച് എല്‍ജി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ഈ വര്‍ഷം തന്നെ ടിവി വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. 65 ഇഞ്ച് വലുപ്പമുളള പുതിയ ടിവി ടെലിവിഷന്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് നാന്ദി കുറിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

ഇന്ന് വീടുകളില്‍ സ്ഥലപരിമിതി വലിയ പ്രശ്‌നമാണ്. ഇതിന് പുതിയ ടിവി പരിഹാരമാണെന്ന് കമ്പനി വ്യക്തമാക്കുന്നു. ചുമരില്‍ തൂക്കുന്നത് ഉള്‍പ്പെടെയുളള പ്രശ്‌നങ്ങളും ഉയര്‍ന്നുവരില്ല. ടിവിക്ക് മാത്രമായി സ്ഥലം നീക്കിവെയ്ക്കുന്നത് ഇതുവഴി ഒഴിവാക്കാന്‍ സാധിക്കും. ടിവി ഉപയോഗിക്കാത്ത സമയത്ത് മറ്റു പല ആവശ്യങ്ങള്‍ക്ക് സ്ഥലം ഉപയോഗിക്കാന്‍ കഴിയുന്ന വിധമാണ് ഇതിന്റെ രൂപഘടന.

മൂന്ന് മോഡലിലാണ് ടിവി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്. ഫുള്‍ വ്യൂ, ലൈന്‍ വ്യൂ, സീറോ വ്യൂ എന്നിങ്ങനെയാണ് മോഡലുകള്‍ക്ക് പേരിട്ടിരിക്കുന്നത്. ലൈന്‍ വ്യൂവില്‍ ടിവി ഭാഗികമായി പുറത്തുകാണുന്നവിധമാണ് സജ്ജീകരിച്ചിരിക്കുന്നത്. സീറോ വ്യൂവില്‍ ഉപയോഗം കഴിഞ്ഞാല്‍ ടിവി പൂര്‍ണമായി ബോക്‌സിലേക്ക് പോകുന്നവിധമാണ് ക്രമീകരിച്ചിരിക്കുന്നത്. അതായത് ടിവി കാഴ്ചയില്‍ നിന്നും മറയ്ക്കാന്‍ കഴിയുമെന്ന് സാരം. ഇതിന് പുറമേ മറ്റു അത്യാധുനിക സൗകര്യങ്ങളും ടിവിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com