മാര്‍ച്ചോടെ മൊബൈല്‍ വാലറ്റ് കമ്പനികളുടെ സേവനം നിങ്ങള്‍ക്ക് ലഭിക്കില്ല?; കാരണമിതാണ് 

വരുന്ന മാര്‍ച്ചോടെ ഒട്ടുമിക്ക മൊബൈല്‍ വാലറ്റ് കമ്പനികളുടെയും പ്രവര്‍ത്തനം നിലയ്ക്കാന്‍ സാധ്യത
മാര്‍ച്ചോടെ മൊബൈല്‍ വാലറ്റ് കമ്പനികളുടെ സേവനം നിങ്ങള്‍ക്ക് ലഭിക്കില്ല?; കാരണമിതാണ് 

ന്യൂഡല്‍ഹി: വരുന്ന മാര്‍ച്ചോടെ ഒട്ടുമിക്ക മൊബൈല്‍ വാലറ്റ് കമ്പനികളുടെയും പ്രവര്‍ത്തനം നിലയ്ക്കാന്‍ സാധ്യത. ഫെബ്രുവരി അവസാനത്തോടെ ഉപഭോക്താക്കളുടെ കെവൈസി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശത്തെതുടര്‍ന്നാണിത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മൊബൈല്‍ വാലറ്റ് കമ്പനികള്‍ക്ക് സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

2017 ഒക്ടോബറിലാണ് ഉപഭോക്താക്കളുടെ കെവൈസി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ മിക്കവാറും കമ്പനികള്‍ ഇനിയും ബയോമെട്രിക് അല്ലെങ്കില്‍ ഫിസിക്കല്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ല. മൊത്തം ഉപഭോക്താക്കളുടെ കൂട്ടത്തില്‍ നിന്ന് ചെറിയ ശതമാനം ആളുകളുടെ വിവരങ്ങള്‍ മാത്രമാണ് കമ്പനികള്‍ക്ക് ഇതുവരെ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുളളത്. 95 ശതമാനത്തിലേറെ മൊബൈല്‍ വാലറ്റുകളുടെ പ്രവര്‍ത്തനം മാര്‍ച്ചോടെ നിലയ്ക്കുമെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെയ്‌മെന്റ് കമ്പനിയുടെ സീനിയര്‍ എക്‌സിക്യുട്ടീവ് പറയുന്നു. 

സുപ്രീം കോടതി ഉത്തരവിനെതുടര്‍ന്ന് ആധാര്‍ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നത് തടസപ്പെട്ടിരിക്കുകയാണ്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇകൈവൈസി വഴിയുളള വെരിഫിക്കേഷന് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ഇതിന് ബദലായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ സമാഹരിക്കുന്നതിന് കൃത്യമായ നിര്‍ദേശം ആര്‍ബിഐ നല്‍കിയിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com