ശസ്ത്രക്രിയയ്ക്ക് മുന്‍പുളള ആശുപത്രി ചെലവുകളും മെഡിക്ലെയിം പരിധിയില്‍; ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

സ്ത്രക്രിയയ്ക്ക് മുന്‍പ് വരുന്ന ആശുപത്രി ചെലവുകളും മെഡിക്കല്‍ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തി റീഫണ്ട് ചെയ്യണമെന്ന് ഉത്തരവ്
ശസ്ത്രക്രിയയ്ക്ക് മുന്‍പുളള ആശുപത്രി ചെലവുകളും മെഡിക്ലെയിം പരിധിയില്‍; ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

മുംബൈ: ശസ്ത്രക്രിയയ്ക്ക് മുന്‍പ് വരുന്ന ആശുപത്രി ചെലവുകളും മെഡിക്കല്‍ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തി റീഫണ്ട് ചെയ്യണമെന്ന് ഉത്തരവ്. ശസ്ത്രക്രിയയ്ക്ക് മുന്‍പ് രോഗിക്ക് ചെയ്യുന്ന എംആര്‍ഐ പോലുളള എല്ലാ ടെസ്റ്റുകള്‍ക്കും വരുന്ന ആശുപത്രി ചെലവ് ഇന്‍ഷുറന്‍സ് കമ്പനി വഹിക്കണമെന്നും ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിച്ച ന്യൂ ഇന്ത്യ ആഷുറന്‍സ് കമ്പനിക്കെതിരെ മുംബൈ സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. ശസ്ത്രക്രിയയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പുളള 30 ദിവസം വരെയുളള ആശുപത്രി ചെലവുകള്‍ മാത്രമേ വഹിക്കാന്‍ സാധിക്കുകയുളളുവെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം തളളിയാണ് കമ്മീഷന്‍ ഉത്തരവ്. 

മകന്റെ ശസ്ത്രക്രിയയ്ക്ക്  ആശുപത്രിയില്‍ ചെലവായ 58,000 രൂപ റീഫണ്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുംബൈ സ്വദേശിയായ ശ്രീധറാണ് ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചത്. എന്നാല്‍ 49000 രൂപ മാത്രമാണ് അനുവദിച്ചത്. അവശേഷിക്കുന്ന തുക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനും ഇതര മെഡിക്കല്‍ ചെലവുകള്‍ക്കുമായി ആശുപത്രി ഈടാക്കിയതാണെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്പനി അവശേഷിക്കുന്ന ഒന്‍പതിനായിരം രൂപയുടെ ക്ലെയിം തളളി. ഇത് ചോദ്യം ചെയ്താണ് ശ്രീധര്‍ കമ്മീഷന് പരാതി നല്‍കിയത്. മുഴുവന്‍ തുകയും അനുവദിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് ആവശ്യപ്പെട്ട കമ്മീഷന്‍ നഷ്ടപരിഹാരമായി 35000 രൂപ അധികം അനുവദിക്കാനും ഉത്തരവിട്ടു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പുളള 30 ദിവസം വരെയുളള ചെലവുകള്‍ വഹിക്കാനെ നിര്‍വാഹമുളളുവെന്നാണ് ഇന്‍ഷുറന്‍സ് കമ്പനി വാദിച്ചത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് മുന്‍പ് എംആര്‍ഐ പോലുളള ടെസ്റ്റുകള്‍ അനിവാര്യമാണ് എന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. 30 ദിവസം എന്ന തൊടുന്യായം ചൂണ്ടിക്കാട്ടി  ഇന്‍ഷുറന്‍സ് നിഷേധിക്കുന്നത് ശരിയല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഉത്തരവ്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com