25വര്‍ഷത്തെ ദാമ്പത്യത്തിന് അവസാനം, ഇനി സുഹൃത്തുക്കള്‍; ആമസോണ്‍ മേധാവി ജെഫ് ബെസോസും ഭാര്യയും വേര്‍പിരിഞ്ഞു 

ആമസോണിന്റെ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസും ഭാര്യ മാക്കെന്‍സിയും വിവാഹമോചിതരാവുന്നു
25വര്‍ഷത്തെ ദാമ്പത്യത്തിന് അവസാനം, ഇനി സുഹൃത്തുക്കള്‍; ആമസോണ്‍ മേധാവി ജെഫ് ബെസോസും ഭാര്യയും വേര്‍പിരിഞ്ഞു 

ലോകത്തെ ഏറ്റവും സമ്പന്നനും ഓണ്‍ലൈന്‍ വ്യാപാരഭീമന്‍ ആമസോണിന്റെ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസും ഭാര്യ മാക്കെന്‍സിയും വിവാഹമോചിതരാവുന്നു. 25വര്‍ഷം നീണ്ടുനിന്ന ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും പിരിയുന്നത്. ഇന്നലെ ഇരുവരും ചേര്‍ന്ന് ട്വീറ്ററിലൂടെ പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലാണ് പിരിയുന്നതായി വെളിപ്പെടുത്തിയത്. 

തങ്ങളുടെ ജീവിതത്തിലെ ഒരു പുതിയ മാറ്റത്തെക്കുറിച്ച് ആളുകളെ അറിയിക്കണമെന്ന് കുറിച്ചാണ് ബന്ധം വേര്‍പിരിയുന്നതിനെക്കുറിച്ചുള്ള ട്വീറ്റ് തുടങ്ങുന്നത്. ഏറെ നാളത്തെ സ്‌നേഹബന്ധത്തിനൊടുവില്‍, ഏറെനാള്‍ അകന്നു നിന്നതിന് ശേഷം വിവാഹമോചിതരാവാനും തുടര്‍ന്ന് സുഹൃത്തുക്കളായി ജീവിക്കാനും തീരുമാനിച്ചു. തമ്മില്‍ കണ്ടെത്തിയതില്‍ തങ്ങളിരുവരും വളരെ ഭാഗ്യം ചെയ്തവരാണെന്നാണ് തോന്നുന്നതെന്നും വിവാഹത്തിന് ശേഷമുള്ള ഓരോ വര്‍ഷങ്ങള്‍ക്കും തമ്മില്‍ കടപ്പെട്ടിരിക്കുന്നെന്നും ട്വീറ്റില്‍ കുറിച്ചു. ദമ്പതികളായി മികച്ച ജീവിതമാണ് നയിച്ചതെന്നും മാതാപിതാക്കള്‍, സുഹൃത്തുക്കള്‍, സംരംഭങ്ങളില്‍ പങ്കാളികള്‍ എന്നിങ്ങനെ ഒന്നിച്ചുള്ള നല്ലൊരു ഭാവി മുന്നില്‍ കാണുന്നെന്നും ഇവര്‍ കുറിച്ചു.

48 കാരിയായ മാക്കെന്‍സി ഒരു നോവലിസ്റ്റ് ആണ്. ജെഫ്- മാക്കെന്‍സി ദമ്പതികള്‍ക്ക് നാല് മക്കളാണ്. 1994ല്‍ ഓണ്‍ലൈന്‍ ബുക്ക്‌സെല്ലര്‍ എന്ന രൂപത്തില്‍ ആമസോണ്‍ സ്ഥാപിച്ചപ്പോള്‍ തനിക്ക് ഭാര്യയില്‍ നിന്ന് ലഭിച്ച പിന്തുണ വളരെ വലുതായിരുന്നെന്ന് ജെഫ് പല അഭിമുഖങ്ങലിലും മുമ്പ് പറഞ്ഞിട്ടുണ്ട്. ആദ്യ വര്‍ഷം ആമസോണിന്റെ അക്കൗണ്ടിങ് ജോലികള്‍ നോക്കിയിരുന്നത് മാക്കെന്‍സിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com