വീണ്ടും വന്‍ പദ്ധതിയുമായി ജിയോ; കടകളിലെ സൈ്വപ്പിങ് വിപണി കയ്യടക്കുക ലക്ഷ്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th January 2019 08:06 AM |
Last Updated: 11th January 2019 08:06 AM | A+A A- |

ടെലികോമിന് പിന്നാലെ ഫിന്‍ടെക് വിപണി ലക്ഷ്യം വെച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 20 കോടി ഉപയോക്താക്കളുമായി ജിയോ വിപണി പിടിച്ചതിന് പിന്നാലെ പോയിന്റ് ഓഫ് സെയിലില്‍ ചുവടുറപ്പിക്കുവാനാണ് ലക്ഷ്യം. പേയ്‌മെന്റ് ബാങ്ക് തുടങ്ങി ഒരു വര്‍ഷത്തിന് പിന്നാലെയാണ് ഫിനാഷ്യല്‍ ടെക്‌നോളജി വിപണിയിലേക്കും ഇറങ്ങുന്നത്.
ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുവാന്‍ സഹായിക്കുന്ന സൈ്വപ്പിങ് മെഷീനാണ് പിഒഎസ്. മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ, പൂനെ, കോല്‍ക്കത്ത എന്നിങ്ങനെ ആറ് നഗരങ്ങളില്‍ ജിയോ പിഒഎസ് ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. 3000 രൂപ നിക്ഷേപിച്ച് വ്യാപാരികള്‍ക്ക് ജിയോ പിഒഎസ് മെഷീന്‍ സ്വന്തമാക്കാം.
ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, ജിയോ മണി, ഭീം ആപ്പ് എന്നിവയിലൂടെ ജിയോ പണം കൈമാറാം എന്നതാണ് ജിയോ പിഒഎസിന്റെ പ്രത്യേകതകളില്‍ ഒന്ന്. 2000 രൂപ വരെയുള്ള ഇടപാടുകളില്‍ വ്യാപാരികളില്‍ നിന്നും മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഈടാക്കില്ല. മറ്റ് ബാങ്കുകള്‍ നിരക്ക് ഈടാക്കുന്നുണ്ട്. ഫിന്‍ടെക്ക് കമ്പനികളെ കൂടാതെ മുന്‍ നിര ബാങ്കുകള്‍ക്കും ജിയോയുടെ പിഒഎസ് വെല്ലുവിളിയാകും.
നിലവില്‍ പിഒഎസ് മാര്‍ക്കറ്റില്‍ 70 ശതമാനത്തോളം ആധിപത്യം ബാങ്കുകള്‍ക്കാണ്. 30 കോടി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളും, 100 കോടി കാര്‍ഡ് ഹോള്‍ഡര്‍മാരുമാണ് രാജ്യത്തുള്ളതെന്നാണ് കണക്ക്. 2018 ഒക്ടോബറില്‍ 55 കോടിക്ക് അടുത്തായിരുന്നു ക്രിഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍. ഇവിടെ ആധിപത്യം ഉറപ്പിക്കുവാനാണ് ജിയോയുടെ വരവ്.