ഈ വർഷം മൂന്ന് ഐ ഫോൺ മോഡലുകൾ; വിലയിൽ കാര്യമായ കുറവ് പ്രതീക്ഷിക്കാമെന്ന് റിപ്പോർട്ടുകൾ 

ഈ വർഷം ആപ്പിൾ മൂന്ന് ഐഫോൺ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കും
ഈ വർഷം മൂന്ന് ഐ ഫോൺ മോഡലുകൾ; വിലയിൽ കാര്യമായ കുറവ് പ്രതീക്ഷിക്കാമെന്ന് റിപ്പോർട്ടുകൾ 

കാലിഫോർണിയ: ഈ വർഷം ആപ്പിൾ മൂന്ന് ഐഫോൺ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കും. ഐഫോണ്‍ ടെന്‍ ആർ, ടെൻ എസ്, ടെൻ എസ് മാക്സ് എന്നിവയുടെ പിൻ​ഗാമികളാവും ഇത്തവണ കമ്പനി അവതരിപ്പിക്കുക. അത്ഭുതപ്പെടുത്തുന്ന നീക്കങ്ങൾ കമ്പനിയുടെ ഭാ​ഗത്തുനിന്നുണ്ടാകുമോ എന്നാണ് ഐഫോൺ പ്രേമികൾ ഉറ്റുനോക്കുന്നത്. 2018 മോഡലുകളുടെ പുതിയ പതിപ്പായിരിക്കും ഈ വര്‍ഷവും ഉണ്ടാവുക. ഫോണുകളുടെ സവിശേഷതകള്‍ എന്തായിരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ സൂചനകളൊന്നുമില്ല.

ചൈനയുള്‍പ്പടെ ആഗോള വിപണിയില്‍ ഐ ഫോണിന്റെ വില്‍പ്പനയില്‍ വലിയ ഇടിവുണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഫോണുകളുടെ പ്രഖ്യാപനം. ചൈനയില്‍ ഐഫോണുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയുള്ള കോടതി വിധിയും കമ്പനിയെ ബാധിച്ചു. അതുകൊണ്ടു തന്നെ പുതിയ ഫോണുകളുടെ അവതരണത്തിലൂടെ ഇത്തരം സാഹചര്യങ്ങളെ മറികടക്കാനുള്ള ശ്രമങ്ങളും കമ്പനി ലക്ഷ്യമിടുന്നു. 

പുതിയ ക്യാമറ ഫീച്ചറുകളുമായാവും ഐഫോണ്‍ മോഡലുകള്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ ടെന്‍ എസ് മാക്‌സിന്റെ പിന്‍ഗാമിയില്‍ ട്രിപ്പിള്‍ ക്യാമറയുണ്ടാവുമെന്നാണ് കരുതുന്നത്. സിംഗിള്‍ ക്യാമറയുള്ള ഐഫോണ്‍ ടെന്‍ ആറിന്റെ പിന്‍ഗാമിയ്ക്ക് രണ്ട് ക്യാമറ ലെന്‍സുകള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐഫോണ്‍ ടെന്‍ ആറില്‍ എല്‍സിഡി സ്‌ക്രീന്‍ തന്നെ തുടര്‍ന്നേക്കും. മെച്ചപ്പെട്ട ഓഎല്‍ഇഡി ഡിസ്‌പ്ലേ ആയിരിക്കും മറ്റ് രണ്ട് ഫോണുകള്‍ക്കും നല്‍കുക എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 

ഐഫോണുകള്‍ക്ക് വിപണിയില്‍ വലിയ സ്വീകാര്യതയില്ലാത്തത് കമ്പനിയെ സാരമായി ബാധിക്കുന്നുണ്ട്. അതിനാൽ വിലയുടെ കാര്യത്തിൽ കമ്പനി മാറ്റങ്ങളെന്തെങ്കിലും കൊണ്ടുവരാന്‍ സാധ്യതയുണ്ട്. വിലക്കൂടുതലാണ് പലപ്പോഴും ഐഫോണുകളെ വിപണിയില്‍ അകറ്റി നിര്‍ത്തുന്നത്. സാധാരണക്കാരായ ഉപയോക്താക്കള്‍ ആന്‍ഡ്രോയിഡ് ഫോണുകളെ ആശ്രയിക്കുകയും ചെയ്യുന്നു. വിപണി നഷ്ടത്തെ തുടര്‍ന്ന് ഐഫോണുകളുടെ ഉത്പാദനം കമ്പനി വെട്ടിക്കുറച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com