രണ്ടുദിവസത്തിനിടെ ഇന്ധനവിലയില്‍ 59 പൈസയുടെ വര്‍ധന; പെട്രോള്‍ വീണ്ടും 72 കടന്നു, ഡീസല്‍ 68ലേക്ക് 

പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസല്‍ 28 പൈസയുമാണ് ഇന്നു കൂടിയത്
രണ്ടുദിവസത്തിനിടെ ഇന്ധനവിലയില്‍ 59 പൈസയുടെ വര്‍ധന; പെട്രോള്‍ വീണ്ടും 72 കടന്നു, ഡീസല്‍ 68ലേക്ക് 

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന.  പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസല്‍ 28 പൈസയുമാണ് ഇന്നു കൂടിയത്. ഇതോടെ  രണ്ടുദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ 57 പൈസയുടെയും, ഡീസലിന് 59 പൈസയുടെയും വര്‍ധനയുണ്ടായി. 

ഒരു ലിറ്റര്‍ പെട്രോളിന് 71 രൂപയാണ് കൊച്ചിയിലെ വില. ഇന്നലെ ഇത് 70.82 രൂപയായിരുന്നു. ഡീസല്‍ ലിറ്ററിന് 66.30 രൂപയാണ് കൊച്ചിയിലെ വില. ഇന്നലെ ഇത് 66.02 രൂപയായിരുന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 72.26 രൂപയായും ഡീസല്‍ 67.58 ആയും ഉയര്‍ന്നു. തിങ്കളാഴ്ചയിലെ വര്‍ധനയ്ക്കു ശേഷം രണ്ടു ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു പെട്രോള്‍ വില. 

വരുംദിവസങ്ങളില്‍ ഇന്ധനവില ഉയരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ ശരിവെയ്ക്കുന്നതാണ് വില വര്‍ധന.  രാജ്യാന്തരവിപണിയില്‍ അസംസ്‌ക്യത എണ്ണ വില ക്രമാനുഗതമായി ഉയരുന്നത് വരുംദിവസങ്ങളില്‍ ഇന്ത്യയില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. 

അമേരിക്കയും ചൈനയുമായുളള വ്യാപാര തര്‍ക്കം ഉടന്‍ തന്നെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് അസംസ്‌കൃത എണ്ണ വില ഉയരാന്‍ മുഖ്യകാരണം. വ്യാപാര തര്‍ക്കത്തെ തുടര്‍ന്ന ആഗോളതലത്തില്‍ വ്യാപാരമേഖലയില്‍ തളര്‍ച്ച നേരിട്ടിരുന്നു. ഇതാണ് മുഖ്യമായി എണ്ണവില കുറയാന്‍ ഇടയാക്കിയത്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുളള തര്‍ക്കം പരിഹരിക്കുന്നതോടെ വ്യാപാരമേഖല വീണ്ടും ഉണര്‍വിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയിലാണ് എണ്ണവിപണി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com