ഒരു ചിരട്ടയ്‌ക്കെന്ത് എന്ത് വിലയുണ്ടാവും? 3000 രൂപയെന്ന് ആമസോണ്‍, ഓഫറില്‍ 1365 ! ഞെട്ടിത്തരിച്ച് മലയാളികള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th January 2019 07:22 PM |
Last Updated: 14th January 2019 07:22 PM | A+A A- |
കൊച്ചി : ഒരു ചിരട്ടക്കപ്പിന് മൂവായിരം രൂപ വിലയിട്ട് ആമസോണ്‍. ഞെട്ടിയോ? ആമസോണിന്റെ ഓണ്‍ലൈനിലാണ് ചിരട്ടക്കപ്പിന് 3000 രൂപ എംആര്‍പി ഇട്ടിരിക്കുന്നത്. വാങ്ങാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫറും നല്‍കിയിട്ടുണ്ട്. 1365 രൂപ!!
1365 രൂപ മുടക്കുമ്പോള്‍ നിങ്ങള്‍ക്ക് കിട്ടുന്ന കപ്പില്‍ നാലര ഔണ്‍സ് വെള്ളം കൊള്ളും. നാലര ഇഞ്ച് വീതിയും ഒന്നര ഇഞ്ച് ഉയരവുമാണ് ഈ കപ്പിനുള്ളത്. ഉത്പന്നത്തിന്റെ വിവരണത്തില്‍ ചില സവിശേഷതകള്‍ കൂടി ചേര്‍ത്തിട്ടുണ്ട്.
അതിങ്ങനെയാണ് ' ഇത് ശരിക്കും ഉള്ള ചിരട്ടയാണ്, അതുകൊണ്ട് തന്നെ പൊട്ടലും വളവും ഉണ്ടാകും. വലിയ പെര്‍ഫെക്ട് ആവില്ലെന്നും 'വ്യക്തമായി' എഴുതിയിട്ടുണ്ട്.
വിലയേറിയ ഈ ചിരട്ടക്കപ്പിന്റെ റിവ്യൂ ഇങ്ങനെയാണ് , 'ഒരു രൂപ പോലും പലപ്പോഴും വില ഇല്ലാത്ത ഈ ചിരട്ട സത്യത്തില്‍ ഞങ്ങളൊക്കെ കത്തിക്കാനാണ് ഉപയോഗിക്കുന്നത്' എന്നായിരുന്നു. ഇത്രയും സവിശേഷമായ ചിരട്ടക്കപ്പ് ആരെങ്കിലുമൊക്കെ ഓഫര്‍ പ്രൈസില്‍ സ്വന്തമാക്കിയിട്ടുണ്ടോ ആവോ?