ചുരുട്ടാവുന്ന സ്മാര്‍ട്ട് ഫോണോ? ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന് എല്‍ജി
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th January 2019 05:15 PM |
Last Updated: 14th January 2019 05:15 PM | A+A A- |
ചുരുട്ടാവുന്ന സ്മാര്‍ട്ട് ഫോണെന്ന് കേട്ടിട്ട് നെറ്റി ചുളിക്കേണ്ട. ടിവി ചുരുട്ടി വയ്ക്കാമെങ്കില്‍ സ്മാര്‍ട്ട് ഫോണ്‍ കൂടി ചുരുട്ടി പോക്കറ്റിലാക്കാമെന്നാണ് എല്‍ജി പറയുന്നത്. ഫൈവ് ജിയിലേക്ക് വിപണി എത്തുന്നതിനൊപ്പം മടക്കാനും ചുരുട്ടാനും കഴിയുന്ന ഫോണുകള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം.
ചുരുട്ടുന്നതും മടക്കുന്നതുമായ സ്മാര്‍ട്ട്‌ഫോണ്‍ എല്‍ജിയുടെ കണ്ടുപിടിത്തമാണെന്ന് കരുതേണ്ട. മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണിന്റെ മോഡല്‍ സാംസങ് പുറത്തിറക്കിയിരുന്നു. ഈ വര്‍ഷം വിപണിയില്‍ എത്തിക്കുമെന്നാണ് സാസങ് പറയുന്നത്.
ചൈനീസ് കമ്പനിയായ 'റൊയോളെ'യും മടക്കും ഫോണ്‍ പുറത്തിറക്കിയിരുന്നു. 'ഫ്‌ളെക്‌സ്പായ്' എന്ന പേരിലാണ് ഇവ വിപണിയില്‍ ഇറക്കിയിരുന്നത്. മടക്കാതിരുന്നാല്‍ ടാബ്ലറ്റിനോളം വലിപ്പം ഇവയ്ക്കുണ്ടായിരുന്നു.