ഇനി ഏത് ഉയരത്തില്‍ നിന്നും സെല്‍ഫിയെടുക്കാം; ഇനി ഡ്രോണ്‍ സെല്‍ഫിയുടെ കാലം

ഇനി ഏത് ഉയരത്തില്‍ നിന്നും സെല്‍ഫിയെടുക്കാം - ഇനി ഡ്രോണ്‍ സെല്‍ഫിയുടെ കാലം
ഇനി ഏത് ഉയരത്തില്‍ നിന്നും സെല്‍ഫിയെടുക്കാം; ഇനി ഡ്രോണ്‍ സെല്‍ഫിയുടെ കാലം


ബര്‍ലിന്‍: ഫോണ്‍ സെല്‍ഫികള്‍ക്കും സെല്‍ഫി സ്റ്റിക്കുകള്‍ക്കും വിട. ഇനി ഡ്രോണ്‍ സെല്‍ഫികളുടെ കാലമാണ്. ജര്‍മ്മനിയിലെ  രണ്ട് എന്‍ജിനിയര്‍മാരാണ് മൊബൈല്‍ ഫോണിനെ ഡ്രോണുമായി ബന്ധിപ്പിക്കുന്ന സാങ്കേതിക വിദ്യ കണ്ടുപിടിച്ചത്. പൊതുവെ ഡ്രോണുകള്‍ ഉപയോഗിക്കാനും കൊണ്ടു നടക്കാനും പ്രയാസമാണ്. ഡ്രോണ്‍ എക്‌സ്‌പ്രോ എന്ന് പേരിട്ടിരിക്കുന്ന ഉപകരണത്തില്‍ പക്ഷെ ഇത്തരം പോരായ്മകളില്ല. വലിയ സ്മാര്‍ട്ട് ഫോണിന്റെ വലുപ്പമെ ഇതിനുള്ളു. അത്‌കൊണ്ട് തന്നെ പോക്കറ്റിലും ഹാന്‍ഡ് ബാഗിലുമത് കൊണ്ട് നടക്കാനാവും. ഉപയോഗിക്കാന്‍ മുന്‍പരിചയവും ആവശ്യമില്ല.

വളരെ ഉയരത്തില്‍ നിന്നും ഫോട്ടെയെടുക്കാന്‍ സാധിക്കുമെന്നതാണ് ഏറ്റവും വലിയ  പ്രത്യേകത. ഇത്തരത്തിലെടുത്ത ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായി. ഫോണിലുപയോഗിക്കുന്ന ഏത് ആപ്പും ഡ്രോണിലും ക്യൂ ആര്‍ കോഡ് വഴി ഉപയോഗിക്കാം. എച്ച്ഡി ക്യാമറയാണെന്ന പ്രത്യേകതയും ഇതിനുണ്ട്. 7000 രൂപയാണ് വില
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com