ഫോക്‌സ് വാഗണ്‍ കമ്പനിക്ക് 100 കോടി രൂപ പിഴ: 48 മണിക്കൂറിനകം പിഴയടച്ചില്ലെങ്കില്‍ എംഡിയെ അറസ്റ്റ് ചെയ്യും
By സമകാലികമലയാളം ഡെസ്‌ക് | Published: 17th January 2019 12:25 PM |
Last Updated: 17th January 2019 12:32 PM | A+A A- |

ഡല്‍ഹി: ഫോക്‌സ് വാഗണ്‍ കാര്‍ നിര്‍മ്മാണ കമ്പനിക്ക് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്. അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിയതിനാണ് നടപടി. വെള്ളിയാഴ്ച വൈകുന്നേരത്തിനകം 100 കോടി രൂപ അടച്ചില്ലെങ്കില്‍ കമ്പനിയുടെ ഇന്ത്യയിലെ എംഡിയെ അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കമ്പനി കണ്ടുകെട്ടാന്‍ ഉത്തരവിടേണ്ടി വരുമെന്നും ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം കൂടാന്‍ വോക്‌സ് വാഗണ്‍ കാറുകള്‍ കാരണമായി എന്നാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ (എന്‍ജിടി) കണ്ടെത്തിയത്. 2016ലെ കണക്കുകള്‍ പ്രകാരം 48 ടണ്ണിലധികം വിഷവാതകമാണ് വോക്‌സ് വാഗണ്‍ കാറുകള്‍ പുറത്തുവിട്ടത്.
ഇതേതുടര്‍ന്നാണ് കമ്പനിയോട് 171 കോടി രൂപ പിഴ അടക്കാന്‍ കഴിഞ്ഞ ദിവസം ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടത്. ഇതില്‍ 100 കോടി രൂപ 48 മണിക്കൂറിനകം കെട്ടിവെക്കാനുള്ള ഉത്തരവാണ് ഇന്ന് പുറപ്പെടുവിച്ചിട്ടുള്ളത്.