സംസ്ഥാനത്ത് കള്ളനോട്ടുകള്‍ വ്യാപകം; മുന്നറിയിപ്പുമായി എസ്ബിഐ; ജാഗ്രത
Published: 17th January 2019 05:27 AM |
Last Updated: 17th January 2019 05:27 AM | A+A A- |
തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളനോട്ടുകള്‍ വ്യാപകമായ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ് നല്‍കി. എസ്ബിഐ ജീവനക്കാരും മറ്റു ബാങ്കുകളു ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചു. കള്ളനോട്ട് തിരിച്ചറിയാനുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കി.
അടുത്തിടെ ബാങ്കുകളില്‍ പിടികൂടിയ 500 രൂപയുടെ നോട്ടില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ RESERVE BANK ഛഎ കചഉകഅ എന്നതിന് പകരം RESURVE BANK OF INDIA എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റുവ്യത്യാസങ്ങളില്ല. ഇത്തരം നോട്ടുകള്‍ ശ്രദ്ധിക്കണമെന്ന് ചിത്രം സഹിതം അറിയിപ്പ് നല്‍കി. ബാങ്കുകളുടെ എടിഎമ്മുകളില്‍നിന്ന് ലഭിക്കുന്ന നോട്ടുകളില്‍പോലും കള്ളനോട്ടുകള്‍ ലഭിക്കുന്നതായി പരാതിയുണ്ട്. 2000ത്തിന്റെ കള്ളനോട്ടും വ്യാപകമാണ്. എടിഎമ്മില്‍ പണം നിക്ഷേപിക്കുന്നതും ഇപ്പോള്‍ ബാങ്കുകള്‍ക്ക് ബന്ധമില്ല. പുറം കരാര്‍ വഴി ഇതെല്ലാം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ചിരിക്കുകയാണ്.