എഴുതണ്ട പറഞ്ഞാല്‍ മതി! പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്‌ 

ഭാഷ തിരഞ്ഞെടുക്കാനുള്ള സൗകര്യം അടക്കം പുതിയ ഫീച്ചറില്‍ ലഭ്യമാണ്
എഴുതണ്ട പറഞ്ഞാല്‍ മതി! പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്‌ 

തിരക്കിട്ട ഓട്ടത്തിനിടയില്‍ വാട്‌സ്ആപ്പ്‌ തുറന്ന് സന്ദേശമയക്കുമ്പോള്‍ ഏറ്റവും പ്രയാസമായി തോന്നുന്നത് മെസേജ് ടൈപ്പ് ചെയ്യാനാണ്. ഉപഭോക്താക്കളുടെ ഈ നിരാശയ്ക്കും വാട്‌സ്ആപ്പ്‌ പരിഹാരം കണ്ടെത്തിക്കഴിഞ്ഞു. ആപ്പ് കൂടുതല്‍ ജനകീയമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഏറ്റവും പുതുതായി അവതരിപ്പിച്ച വോയിസ് ടൈപ്പിംഗ് ഫീച്ചര്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്യാതെതന്നെ സന്ദേശങ്ങള്‍ എഴുതുയയക്കാന്‍ കഴിയും. 

സന്ദേശം എഴുതി അയയ്ക്കുന്നതിന് പകരം കീബോര്‍ഡില്‍ കാണുന്ന മൈക്ക് ഐക്കണ്‍ തിരഞ്ഞെടുത്തശേഷം അയക്കേണ്ട സന്ദേശം പറഞ്ഞാല്‍ മതി എന്നതാണ് ഇതിന്റെ പ്രത്യേകത. ആന്‍ഡ്രോയിഡ് ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ഫോണുകളില്‍ ലഭ്യമായിക്കഴിഞ്ഞു. ഭാഷ തിരഞ്ഞെടുക്കാനുള്ള സൗകര്യം അടക്കം പുതിയ ഫീച്ചറില്‍ ലഭ്യമാണ്. മൈക്ക് ഐക്കണ്‍ തിരഞ്ഞെടുത്തശേഷം അതിനോട് ചേര്‍ന്ന് കാണുന്ന സെറ്റിങ്‌സില്‍ ഭാഷ തിരഞ്ഞെടുക്കാന്‍ കഴിയും. 

ഗുഗിള്‍ അസിസ്റ്റന്റിലും സിരിയിലും ഈ ഫീച്ചര്‍ മുന്‍പും ലഭ്യമായിരുന്നു. എന്നാല്‍ പുതിയ സംവിധാനം ഉപയോഗിക്കുമ്പോള്‍ വാക്കുകള്‍ നിര്‍ണ്ണയിക്കുന്നതില്‍ ചില തകരാറുകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഫുള്‍സ്റ്റോപ്പ് ഉപയോഗിക്കേണ്ട സ്ഥലങ്ങളില്‍ ചിഹ്നത്തിന് പകരം വാക്ക് അതേപോലെ എഴുതുന്നതുപോലെയുള്ള പ്രശ്‌നങ്ങളാണ് നിലവില്‍ ഉയരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com