സൗന്ദര്യം വര്‍ധിപ്പിക്കാന്‍ കഴുതപ്പാല്‍ സോപ്പുകള്‍; 100 ഗ്രാമിന് 499 രൂപ 

ചണ്ഡീഗഡിലെ ഒരു കൂട്ടം യുവാക്കളാണ് കഴുതപ്പാല്‍ സോപ്പ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്
സൗന്ദര്യം വര്‍ധിപ്പിക്കാന്‍ കഴുതപ്പാല്‍ സോപ്പുകള്‍; 100 ഗ്രാമിന് 499 രൂപ 


കളിയാക്കാന്‍ കഴുത എന്ന് വിളിക്കുന്നത് പതിവാണ്. കഴുത ചിലര്‍ക്ക് 'വിലയില്ലാത്ത' ജീവിയാണെങ്കിലും കഴുതപ്പാലിന് വലിയ വിലയാണ് ഈടാക്കുന്നത്. ഔഷധ ഗുണമുള്ള ഒന്നാണ് എന്ന് വൈദ്യശാസ്ത്രം പറയുന്ന കഴുതപ്പാലിന് ഒരു ലിറ്ററിന് 2000 രൂപയാണ് വില. ഇപ്പോഴിതാ കഴുതപ്പാലിന്റെ സോപ്പും വിപണിയിലെത്തിയിരുക്കുന്നു. ചണ്ഡീഗഡിലെ ഒരു കൂട്ടം യുവാക്കളാണ് കഴുതപ്പാല്‍ സോപ്പ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 

ചണ്ഡീഗഡില്‍ നടക്കുന്ന വിമന്‍ ഒഫ് ഇന്ത്യ ഓര്‍ഗാനിക് ഫെസ്റ്റിവലിലാണ് കഴുതപ്പാലില്‍ നിര്‍മ്മിച്ച ഓര്‍ഗാനിക് സോപ്പ് പരിചയപ്പെടുത്തിയത്. 100 ഗ്രാം സോപ്പിന് 499 രൂപയാണ് വില. കഴുതപ്പാലിന്റെ വില കൂടുതലായതു കൊണ്ടാണ് സോപ്പ് ഇത്രയും കൂടിയ വിലയ്ക്ക് വില്‍ക്കാന്‍ കാരണം. 

ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഓര്‍ഗാനികോ' എന്ന സ്റ്റാര്‍ട്ടപ്പാണ് കഴുതപ്പാല്‍ സോപ്പിന്റെ നിര്‍മ്മാണകേന്ദ്രം. പ്രായം കുറച്ച് ചര്‍മ്മം  സംരക്ഷിക്കാന്‍ കഴിയുന്ന കഴുതപ്പാല്‍ സോപ്പിന് നിരവധി ഔഷധ ഗുണങ്ങളുണ്ടെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനക്കാരാണ് സോപ്പിന്റെ പ്രധാന ഉപയോക്താക്കള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com