വ്യാജവാര്‍ത്തകള്‍ ഒഴിവാക്കും ; ഇന്ത്യയിലെ തെരഞ്ഞെടുപ്പിനായി ട്വിറ്ററും ഒരുങ്ങുന്നുവെന്ന് ജാക്ക് ദോര്‍സെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th January 2019 05:18 PM |
Last Updated: 18th January 2019 05:18 PM | A+A A- |
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ട്വിറ്ററെന്ന് റിപ്പോര്‍ട്ടുകള്‍. ട്വിറ്റര്‍ സിഇഒയായ ജാക്ക് ദോര്‍സെ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് എന്ത്‌കൊണ്ടും പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹ്യ വശങ്ങളെ കുറിച്ച് വിശദമായ പഠനമാണ് ട്വിറ്റര്‍ നടത്തുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തുമോ അതോ പ്രതിപക്ഷത്തിന്റെ വിശലസഖ്യ സര്‍ക്കാര്‍ വരുമോ എന്നത് ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുകയാണെന്നും ദോര്‍സെ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ശക്തമായ സമൂഹ മാധ്യമം തന്നെയാണ് ട്വിറ്റര്‍. പലപ്പോഴും രാഷ്ട്രീയ നേതാക്കളുടെ ട്വീറ്റുകള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ വലിയതാണെന്നും അദ്ദേഹം വിലയിരുത്തുന്നു. വ്യാജവാര്‍ത്തകളെ തടയാനും കൃത്യമായ വിവരങ്ങള്‍ മാത്രം ആളുകളിലേക്ക് എത്തിക്കാനും ട്വിറ്റര്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം അവസാനം ഇന്ത്യയിലേക്ക് നടത്തിയ സന്ദര്‍ശനത്തിന്റെ പേരില്‍ ദോര്‍സെ ഏറെ പഴി കേട്ടിരുന്നു. ബ്രാഹ്മണിക്കല്‍ പാട്രിയാര്‍ക്കിയെ തകര്‍ക്കുക എന്ന പോസ്റ്ററുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ 'ഹിന്ദു വിരുദ്ധനായി' ചിത്രീകരിച്ചു കൊണ്ടുള്ള സൈബര്‍ ആക്രമണം ഉണ്ടായത്.