സര്‍വൈവല്‍ ഗെയിമുമായി ഷവോമി വരുന്നു: പബ്ജി തോറ്റ് പിന്‍വാങ്ങുമോ!!

പബ്ജി, ഫോര്‍ട്ട്‌നൈറ്റ് പോലുള്ള മറ്റ് ബാറ്റില്‍ റൊയാല്‍ ഗെയിമുകളെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് ഷവോമി 'സര്‍വൈവല്‍ ഗെയിമും' പ്രോഗ്രാം ചെയ്തിരിക്കുന്നത്.
സര്‍വൈവല്‍ ഗെയിമുമായി ഷവോമി വരുന്നു: പബ്ജി തോറ്റ് പിന്‍വാങ്ങുമോ!!

ന്ത്യയിലെ യുവാക്കളാല്‍ ഏറെ ആകര്‍ഷിക്കപ്പെട്ട ഗെയിമാണ് പബ്ജി കോര്‍പറേഷന്റെ ബാറ്റില്‍ റൊയാല്‍ ഗെയിമായ 'പബ്ജി'. ഈ ഗെയിമിന്റെ പേരില്‍ ഇന്ത്യയില്‍ ആത്മഹത്യ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുവാക്കളും കുട്ടികളും ഇപ്പോള്‍ ഈ ഗെയിമിന്റെ പിന്നാലെയാണ്. ഇതിനിടെ പബ്ജിക്ക് വെല്ലുവിളി ഉയര്‍ത്തികൊണ്ട് ഷവോമിയുടെ പുതിയ ഗെയിം വരികയാണ്. 

'സര്‍വൈവല്‍ ഗെയിം' എന്നാണു പുതിയ മൊബൈല്‍ ഗെയിമിന് ഷവോമി പേരിട്ടിരിക്കുന്നത്. ഏറെ നാളുകളായി ഗെയിമിന്റെ മിനുക്കുപണികളിലായിരുന്നു ഷവോമി. ഇപ്പോള്‍ ഷവോമിയുടെ സ്വന്തം ആപ്പ് ഡൗണ്‍ലോഡിങ്ങ് പ്ലാറ്റ്‌ഫോമായ മി സ്‌റ്റോര്‍ വഴിയാണ് ഈ ഗെയിം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. 'സൂപ്പര്‍ എഡ് ഗായ്' എന്ന് പേരുള്ള ഡെവലപ്പര്‍ ആണ് ഈ ഗെയിം മി സ്‌റ്റോറില്‍ അപ്പ് ലോഡ് ചെയ്തിരിക്കുന്നത്. 185 എംബി ആണ് ഇതിന്റെ ഫയല്‍ സൈസ്. 

പബ്ജി, ഫോര്‍ട്ട്‌നൈറ്റ് പോലുള്ള മറ്റ് ബാറ്റില്‍ റൊയാല്‍ ഗെയിമുകളെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് ഷവോമി 'സര്‍വൈവല്‍ ഗെയിമും' പ്രോഗ്രാം ചെയ്തിരിക്കുന്നത്. പബ്ജിയില്‍ പ്ലെയിനില്‍ നിന്നും ചാടിയാണ് ഗെയിമിലേക്ക് കടക്കുന്നതെങ്കില്‍ സര്‍വൈവല്‍ ഗെയിമില്‍ സ്‌പേസ് ഷിപ്പില്‍ നിന്നുമാണ് ചാടിയിറങ്ങുന്നത്. 

ഈ ഗെയിമിലും അവസാനം 'സര്‍വൈവ്' ചെയ്യുന്ന കളിക്കാരനാണ് വിജയി ആകുക. പടക്കോപ്പുകളും അത്യാവശ്യ വസ്തുക്കളും ഗെയിമിന്റെ പല ഘട്ടങ്ങളിലും വെച്ച് കളിക്കാര്‍ ശേഖരിക്കണം. ഇങ്ങനെ ശേഖരിച്ച വസ്തുക്കളാണ് തോല്‍ക്കാതെ പിടിച്ചു നില്‍ക്കാന്‍ കളിക്കാരനെ സഹായിക്കുക.

പബ്ജിയില്‍ നിന്നും വ്യത്യസ്തമായി ജെറ്റ്പ്പാക്കുകളും, കളിക്കാരനെ പറക്കാന്‍ സഹായിക്കുന്ന മറ്റ് ഉപകരണങ്ങളും സര്‍വൈവല്‍ ഗെയിമിലുണ്ട്. മാത്രമല്ല കളിയില്‍ പല വേഷത്തിലും, പല കാരക്ടറായും കളിക്കാരന് പ്രത്യക്ഷപ്പെടാന്‍ സാധിക്കും. ഇതുവഴി പൂര്‍ണ്ണമായും കളിയില്‍ മുഴുകാന്‍ കളിക്കാരന് സാധിക്കുമെന്ന് ഷവോമി അവകാശപ്പെടുന്നത്. 

ഇന്ത്യന്‍ ഉപഭോക്താക്കളെ ഉന്നം വെച്ചാണ് ഈ ഗെയിം തങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും ഷവോമി പറയുന്നു. 'മത്സരാവേശത്തോടെയുള്ള ഗെയിമുകളോട് ഇന്ത്യക്കാര്‍ക്കുള്ള താല്‍പര്യം ഞങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ്. ഞങ്ങള്‍ പോക്കോ എഫ് 1ല്‍ ഈ ഗെയിം ടെസ്റ്റ് ചെയ്തിരുന്നു. ഗെയിമില്‍ ഇനിയും കുറച്ച് മിനുക്കുപണികള്‍ നടത്താനുണ്ട്. പബ്ജി, ഫോര്‍ട്ട്‌നൈറ്റ് പോലുള്ള ഭീമന്മാരെ തോല്‍പ്പിക്കണമെങ്കില്‍ അത് അത്യാവശ്യമാണ്.'- ഷവോമി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com