ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ വീണ്ടും; പകുതി വിലയ്ക്ക് ഫോണുകളും 80% വിലക്കിഴിവില്‍ വസ്ത്രങ്ങളും; ഓഫര്‍ മൂന്ന് ദിവസത്തേക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th January 2019 05:02 PM |
Last Updated: 19th January 2019 05:02 PM | A+A A- |
ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ തുടങ്ങി. സ്മാര്‍ട്ട് ഫോണുകള്‍ മുതല്‍ ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വരെ വമ്പിച്ച ഡിസ്‌കൗണ്ട് ഓഫറാണ് ആമസോണ്‍ മുന്നോട്ടുവയ്ക്കുന്നത്. പ്രൈം ഉപഭോക്താക്കള്‍ക്കാണ് ഇന്ന് സെയില്‍ ഓഫറുകള്‍ ലഭ്യമാകുക. മറ്റ് ഉപഭോക്താക്കള്‍ക്ക് നാളെ മുതല്‍ മൂന്ന് ദിവസം സെയിലില്‍ പങ്കെടുക്കാനാകും.
സ്മാര്‍ട്ട് ഫോണുകള്‍ക്ക് 40ശതമാനം മുതല്‍ 50ശതമാനം വരെ ഡിസ്‌കൗണ്ടാണ് ലഭിക്കുക. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് 60ശതമാനത്തോളവും ഫാഷന്‍ ഉല്‍പന്നങ്ങള്‍ക്ക് 80ശതമാനം വരെയും ഓഫര്‍ നല്‍കുന്നുണ്ട്. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് വഴി ഷോപ്പിങ് നടത്തുന്നവര്‍ക്ക് 10ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും നേടാനാകും. ഇതിനുപുറമേ നോകോസ്റ്റ് ഇഎംഐ, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇളവുകളും ലഭിക്കും.
ഐഫോണ്‍, സാംസങ്, മോട്ടോ ജി, വാവെയ്, എച്ച്ടിസി, ഒപ്പോ, റെഡ്മി, വണ്‍ പ്ലസ്, ഓണര്‍ എന്നീ ബ്രാന്‍ഡുകളുടെ ഹാന്‍ഡ്‌സെറ്റുകള്‍ ഓഫര്‍ നിരയില്‍ കാണാനാകും. 74,690രൂപ വിലയുള്ള സാംസങ് ഗാലക്‌സി നോട്ട് 8 ആണ് 46ശതമാനം ഡിസ്‌കൗണ്ട് നല്‍കഓഫറില്‍ ലഭിക്കുന്നത്. 23,999ത്തോളം വിലയുള്ള മോട്ടോ ജി പ്ലസ് 15,999രൂപയ്ക്കും 35,990രൂപയുടെ ഒപ്പോ ആര്‍ 15 പ്രോ 25,990 രൂപയ്ക്കും ലഭിക്കും.
ടിസിഎല്‍ ബ്രാന്‍ഡിന്റെ ആന്‍ഡ്രോയിഡ് ടിവിയും ഓഫര്‍ നിരയില്‍ ലഭ്യമാക്കിയിട്ടുണ്ട്. 1,49,900രൂപയുടെ ടിസിഎല്‍ 65 ആന്‍ഡ്രോയിഡ് ടിവി 73,990രീപയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. 79,900രൂപയുടെ ടിസിഎല്‍ 55 ആന്‍ഡ്രോയിഡ് ടിവിയും ഓഫര്‍ നിരയിലുണ്ട്. 43,990ആണ് ടിവിയുടെ ഡിസ്‌കൗണ്ട് വില.