ഇന്ധനവില വീണ്ടും കുതിക്കുന്നു ; ഡീസൽ വില 70 കടന്നു
By സമകാലിക മലയാളം ഡെസ്ക് | Published: 19th January 2019 10:32 AM |
Last Updated: 19th January 2019 10:32 AM | A+A A- |

കൊച്ചി : ഇന്ധന വില വീണ്ടും വർധിച്ചു. പെട്രോൾ ലിറ്ററിന് 17 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ലിറ്റർ ഡീസലിന് ഏഴുപത് രൂപയും കടന്ന് കുതിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 2.27 രൂപയും ഡീസലിന് 3.08 രൂപയുമാണ് വർധിച്ചത്.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 73.95 രൂപയും ഡീസലിന് 70.06 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 72.66 രൂപയാണ്. ഡീസലിന് 68.73 രൂപയും. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 72.98 രൂപ, 69.05 രൂപ എന്നിങ്ങനെയാണ്.