ഒരു രൂപ ഒരു പൈസയ്ക്ക് വണ്‍ ജിബി ഡേറ്റ, പ്രതിദിനം 35 ജിബി; ഗംഭീര പ്ലാനുമായി ബിഎസ്എന്‍എല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th January 2019 03:10 PM |
Last Updated: 19th January 2019 03:10 PM | A+A A- |

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്റ് സേവനമായ ഗിഗാഫൈബറിന് വെല്ലുവിളിയായി ബിഎസ്എന്‍എല്‍ പുതിയ ബ്രോഡ്ബാന്റ് സേവനത്തിന് തുടക്കമിടുന്നു. ഭാരത് ഫൈബര്‍ എന്നാണിതിന് പേര്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിദിനം 35 ജിബി ഡേറ്റ , ഒരു ജിബിക്ക് 1.1 രൂപ നിരക്കില്‍ നല്‍കാനാണ് ബിഎസ്എന്‍എലിന്റെ അതിവേഗ, ഫൈബര്‍ ടു ഹോം സേവനം പദ്ധതിയിടുന്നതെന്നാണ് വിവരം.
ആറിരട്ടി അധികം ഡാറ്റ നല്‍കാന്‍ കഴിയുന്ന വിധം അണ്‍ലിമിറ്റഡ് ബ്രോഡ്ബ്രാന്റ് പ്ലാനുകള്‍ ആഴ്ചകള്‍ക്ക് മുന്‍പ് പരിഷ്‌കരിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ബ്രോഡ്ബാന്റ് പ്ലാനുകള്‍ക്ക് 25 ശതമാനം കാഷ്ബാക്കും കമ്പനി പ്രഖ്യാപിച്ചിരുന്നു.
ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഭാരത് ഫൈബറിനുള്ള ബുക്കിങ് ബിഎസ്എന്‍എല്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലയന്‍സ് ജിയോയുടെ ഗിഗാ ഫൈബര്‍ പദ്ധതിയുമായി മത്സരിക്കാന്‍ ഒരുങ്ങിയാണ് ബിഎസ്എന്‍എലിന്റെ ഭാരത് ഫൈബര്‍ സേവനമെന്നാണ് വിലയിരുത്തല്‍.