മീം പ്രേമികളായ കുട്ടികള്‍ക്കായി 'ലോല്‍' ആപ്പുമായി ഫേസ്ബുക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th January 2019 02:07 PM |
Last Updated: 19th January 2019 02:07 PM | A+A A- |
വളരെപ്പെട്ടെന്നാണ് മീമുകള്‍ സമൂഹമാധ്യമങ്ങളിലെ സൂപ്പര്‍ഹിറ്റായി മാറിയത്. തമാശരൂപത്തിലുള്ള ഉള്ളടക്കങ്ങള്‍ മീമുകളിലേക്കെത്തിയപ്പോള്‍ വളരെ വേഗത്തിലാണ് കുട്ടികള്‍ക്കിടയില്‍ വരെ പ്രചരിച്ചത്. ഇതേത്തുടര്‍ന്നാണ് മീംപ്രേമികളായ കുട്ടികളെ വലയിലാക്കാന്‍ പുത്തന്‍ ആപ്പിറക്കിയാലോ എന്ന് ഫേസ്ബുക്ക് ആലോചിച്ചത്. അതിന് പിന്നാലെ ഇതാ 'ലോല്‍' എത്തിയിരിക്കുകയാണ്.
ഫോര്‍ യൂ, അനിമല്‍സ്, തോല്‍വികള്‍, കുസൃതികള്‍ തുടങ്ങിയവയെ തമാശ രൂപേണെയുള്ള കുഞ്ഞന്‍ വീഡിയോകളായും ജിഫുകളായുമാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ നൂറ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത്.
ഫേസ്ബുക്കിന്റെ തന്നെ ഇന്‍സ്റ്റഗ്രാമാണ് നിലവില്‍ കൗമാരക്കാരുടെ പ്രിയപ്പെട്ട സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റ്. കുട്ടികളെ ആകര്‍ഷിക്കുന്നതിനായി കുഞ്ഞന്‍ വീഡിയോ ആപ്പായാ ലാസോ കഴിഞ്ഞ വര്‍ഷം ഫേസ്ബുക്ക് പുറത്തിറക്കിയിരുന്നുവെങ്കിലും പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചിരുന്നില്ല.